Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

28 DECEMBER 2023 07:58 AM IST
മലയാളി വാര്‍ത്ത

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയതോടെ ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു. ടവറിന്റെ സ്രഷ്ടാവായ ഗുസ്‌തേവ് ഈഫല്‍ മരിച്ച് 100 വര്‍ഷം തികയുന്ന ദിനത്തിലാണ് തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് ചരിത്രസ്മാരകം അടയ്‌ക്കേണ്ടി വന്നത്.

പണിമുടക്ക് കാരണം ടവര്‍ അടച്ചിരിക്കുകയാണെന്നും സഞ്ചാരികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായിമുള്ള ബോര്‍ഡും ടവറിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫല്‍ ടവര്‍ വര്‍ഷത്തില്‍ 365 ദിവസവും സഞ്ചാരികള്‍ക്കായി തുറന്നിരിക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ മുഖ്യ ആകര്‍ഷണം കൂടിയാണ് ടവര്‍.


ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ഗവണമന്റുമായുള്ള കരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് . ടവറില്‍ കൂടുതല്‍ നവീകരണങ്ങള്‍ ആവശ്യമാണെന്നും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തൊഴിലാളികള്‍ കരകയറിയിട്ടില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഗുസ്‌തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends