Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

03 JULY 2023 05:02 PM IST
മലയാളി വാര്‍ത്ത

യുകെയിൽ പഴയത് പോലെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഇല്ലെന്ന റിപ്പോർട്ടുകള്‍ നിലനില്‍ക്കുമ്പോഴും മലയാളികൾ ഉൾപ്പടെ ധാരാളം പേര് ഇപ്പോഴും യു കെ എന്ന സ്വപ്നവുമായി നടക്കുന്നുണ്ട് .. അങ്ങനെയുള്ളവർക്ക് ഇപ്പോൾ ഒരു സുവർണാവസരം വന്നിട്ടുണ്ട്. യു കെ സർക്കാർ തന്നെ ഇപ്പോൾ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട് . പ്രധാനമന്ത്രി ഋഷി സുനക് തന്നെയായാണ് വെള്ളിയാഴ്ച ഈ കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ, ഡോക്ടർമാരുടേയും നഴ്‌സുമാരുടെയും മാത്രമല്ല, മറ്റ് ജീവനക്കാരുടേയും ആവശ്യം വലിയ തോതില്‍ ഉയർന്നിട്ടുണ്ട് എന്നാണു പ്രധാനമന്ത്രി പറഞ്ഞത് . ഈ സാഹചര്യത്തില്‍ ഈ ഒഴിവുകള്‍ നികത്താന്‍ വിപുലമായ പരിശീലനത്തിനും റിക്രൂട്ട്‌മെന്റിനുമായി സർക്കാർ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഋഷി സുനക് പറഞ്ഞതായാണ് റിപ്പോർട്ടുകൾ

ആകെ 60,000 ഡോക്ടർമാരെയും 1.7 ദശലക്ഷം നഴ്സുമാരെയും കൂടാതെ 2037 ഓടെ എൻഎച്ച്എസിന് കീഴിലായി 71,000-ത്തിലധികം ആരോഗ്യ വിദഗ്ധരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യം. യുകെ സർക്കാറിന്റെ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായിരിക്കും എന്നതില്‍ സംശയമില്ല. എൻഎച്ച്എസ് വകുപ്പിന് കീഴിലായി 1.12 ദശലക്ഷം ഒഴിവുകളാണുള്ളത്. ഭൂരിപക്ഷവും ഫിസിഷ്യൻമാർക്കും നഴ്‌സുമാർക്കുമാണ്. സർക്കാർ റിക്രൂട്ട്‌മെന്റ് നടത്തിയില്ലെങ്കിൽ, 2037 ഓടെ നികത്താത്ത തസ്തികകളുടെ എണ്ണം 3.60 ലക്ഷത്തിലെത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

 

നഴ്‌സ്-മിഡ്‌വൈഫ് ട്രെയിനിങ് സൗകര്യങ്ങളുടെ എണ്ണം 2028 ആകുമ്പോഴേക്കും 44,000 ആയും 2032 ആകുമ്പോഴേക്കും 58,000 ആയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ഈ ഒഴിവുകള്‍ നികത്താനായി ഏകദേശം 24,618 കോടി രൂപ ചെലവഴിക്കുമെന്ന് എന്‍ എച് എസ് കണക്കാക്കുന്നു. 2031 ഓടെ നിലവിലെ മെഡിക്കൽ സെന്ററുകളുടെ എണ്ണം 7,500 ൽ നിന്ന് 15,000 ആയി ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഇൻഫർമേഷൻ സെന്ററിന്റെ (എച്ച്എസ്‌സിഐസി) റിപ്പോർട്ട് അനുസരിച്ച്, യുകെയിലെ വിദേശ മെഡിക്കൽ പ്രൊഫഷണലുകളിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. രാജ്യത്ത് ഏകദേശം 14% ക്ലിനിക്കൽ ജീവനക്കാരും 26% ഡോക്ടർമാരുമാണ് ഇന്ത്യക്കാർ. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സിന്റെയും ഹെൽത്ത് ഫൗണ്ടേഷന്റെയും റിപ്പോർട്ട് അനുസരിച്ച്, 2030 ഓടെ ഇന്ത്യയിൽ നിന്നുള്ള ഹെൽത്ത് കെയർ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ കുടിയേറ്റക്കാരെ നിയമിക്കാനാണ് എന്‍ എച്ച് എസ് പദ്ധതി.

 

നഴ്‌സുമാർ, ഹെൽത്ത് മാനേജർമാർ, നഴ്‌സറി പ്രൊഫഷണലുകൾ തുടങ്ങിയ തസ്തികകളിലേക്ക് ഇന്ത്യക്കാർ കൂടുതൽ വൈദഗ്ധ്യവും യോഗ്യതയും ഉള്ളവരായതിനാൽ, അവർക്ക് വിസയ്‌ക്ക് അപേക്ഷിക്കാൻ എളുപ്പവും നിയമനം ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനും "ഇല്ല"  (26 minutes ago)

ഉള്ളി-വെളുത്തുള്ളി തർക്കം വിവാഹമോചനത്തിൽ  (43 minutes ago)

ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു  (58 minutes ago)

ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (2 hours ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (3 hours ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (4 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (4 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (4 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (4 hours ago)

സ്വർണവിലയിൽ കുറവ്.  (4 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (4 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (5 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (5 hours ago)

Malayali Vartha Recommends