Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

വിവിധയിനം വഴുതന കൃഷി ചെയ്യാം

09 OCTOBER 2015 10:44 AM IST
മലയാളി വാര്‍ത്ത.

സര്‍വസാധാരണമായി ഉപയോഗിക്കുന്ന വഴുതനയുടെയും കുരുത്തോലപ്പയറിന്റെയും അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. രണ്ടു വര്‍ഷം വരെ സ്ഥിരമായി കായ്ഫലം നല്‍കുന്ന വഴുതന ഇനമായ പൊന്നി വികസിപ്പിച്ചെടുത്തത് തിരുവല്ലാ കരിമ്പു ഗവേണകേന്ദ്രത്തിലാണ്. 175 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ പടര്‍ന്നു വളരുന്ന ഇനമാണ് പൊന്നി. ഇലകള്‍ക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക്‌വര്‍ണത്തിലുള്ള പൂക്കളും പ്രത്യേകതയാണ്. തണ്ടുകളിലും ഇലകളിലും മുള്ളില്ല. ഇളം പച്ചനിറത്തില്‍ അല്‍പം വളഞ്ഞതാണ് ഘടന. ഇളം പച്ചനിറത്തില്‍ വളഞ്ഞ കായ്കളാണ് ഉളളത്. ശരാശരി 24.40 സെന്റിമീറ്റര്‍ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാല മുമ്പ് പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്ടീരിയല്‍ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. കായ്, തണ്ട് തുരപ്പന്‍ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്. ഓണാട്ടുകരയും കുട്ടനാടും ഉള്‍പ്പെടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കാണ് പൊന്നി ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ കൃഷിചെയ്യാം. 18 മുതല്‍ 20 വരെ മാസമാണ് ശരാശരി ആയുസ്. ഹരിത, സൂര്യ എന്നീ ഇനങ്ങളെക്കാള്‍ വിളവിലും ഗുണമേന്മയിലും മികവ് പുലര്‍ത്തുന്ന പൊന്നിയുടെ ശരാശരി വിളവ് ഹെക്ടറിന് 31.6 ടണ്‍ ആണ്. അനുകൂല സാഹചര്യങ്ങളില്‍ ശാസ്ത്രീയ കൃഷിരീതികള്‍ പിന്തുടര്‍ന്നു വളര്‍ത്തിയാല്‍ ഹെക്ടറിനു 40 ടണ്‍ വരെ വിളവു ലഭിക്കും.
പ്രാദേശിക വഴുതന ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെയാണ് പൊന്നി വികസിപ്പിച്ചെടുത്തത്. വെള്ളക്കെട്ടിനെ ചെറുക്കാനും ശേഷിയുണ്ട്. തണ്ടു മൂപ്പെത്തി പ്രായപൂര്‍ത്തിയായ ചെടികള്‍ക്ക് വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഒരാഴ്ച വരെ പിടിച്ചുനില്‍ക്കാം.
മെയ് ജൂണ്‍, സെപ്തംബര്‍ ഒക്‌ടോബര്‍ മാസങ്ങളാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വഴുതന കൃഷിക്ക് യോജ്യമായ സമയം. വീടുകളില്‍ ഗ്രോബാഗുകളിലും മറ്റും വളര്‍ത്തുമ്പോള്‍ വേനല്‍കാലത്തും കൃഷിചെയ്യാം. വിത്തുകള്‍ നഴ്‌സറികളില പാകി മുളപ്പിച്ച് തൈകള്‍ പറിച്ചു നട്ടാണ് വഴുതനയുടെ കൃഷി. ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു ഗ്രാം വിത്തു മതിയാകും. 25 പ്രായമായ തൈകള്‍ പറിച്ചു നടാവുന്നതാണ്. വീട്ടില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യണം. ചാണകം, ആട്ടിന്‍ കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വളമായി നല്‍കാം.
കുരുത്തോലപ്പയറിന്റെ അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനമാണ് ഗീതിക. കേരള കാര്‍ഷിക സര്വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലാണ് വികസിപ്പിച്ചെടുത്തത്. ഏകദേശം 5055 സെന്റിമീറ്റര്‍ നീളം വരുന്ന തടിച്ചു മാംസളമായ പയറാണ് ഗീതികയുടെ പ്രത്യേകത. മൊസൈക്ക് രോഗത്തോടും കായ് തുരപ്പന്‍ പുഴുവിനോടും പ്രതിരോധ ശേഷിയുള്ള ഇനമാണ് ഗീതിക. മുമ്പ് സര്‍വകലാശാല പുറത്തിറക്കിയ ലോല, വെള്ളായണി, ജ്യോതിക എന്നീ ഇനങ്ങളെക്കാള്‍ അധികം വിളവ് ഇതു നല്‍കും. നട്ടു 41ാമത്തെ ദിവസം പുഷ്പിച്ചു തുടങ്ങും. ഒരു ചെടിയില്‍ ശരാശരി 65 കായ്കളുണ്ടാകും.
106 ദിവസമാണ് ചെടിയുടെ ആയുസ്. പയറിന് ഇളം പച്ച നിറവും പയറുമണികള്‍ക്ക് ചുവപ്പു കലര്‍ന്ന തവിട്ടു നിറവുമാണ്. ഒരു കായില്‍ ഏകദേശം 20 വിത്തുകളുണ്ടാകും. ഹെക്ടറിന് ശരാശരി 27.6 ടണ്‍ വിളവു നല്‍കും. വെള്ളായണി ലോക്കല്‍ രണ്ട് എന്ന പ്രാദേശിക ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസി പ്പിച്ചെടുത്ത ഈഇനം ഉപഭോക്താക്കള്‍ക്കും കൃഷിക്കാര്‍ക്കും പ്രിയ പ്പെട്ടതാണ്. കായ്കള്‍ വിളവെടുപ്പിനുശേഷം പെട്ടെന്ന് കേടാ വുകയില്ല. വിപണിയില്‍ ഏറെ പ്രിയമുള്ള ഈ ഇനത്തിന് മികച്ച പാചകഗുണവുമുണ്ട്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും ദക്ഷി ണ മേഖലയിലും ഒരുപോലെ കൃഷിചെയ്യാന്‍ യോജിച്ച ഇനമാണ് ഗീതിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബർ 14മുതൽ 23 വരെ ഖത്തറിലാണ് ടൂർണമെന്റ്. സീനിയർ തലത്തിലുള്ള ടീമിൽ  (7 minutes ago)

75. 31 കോടി രൂപ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചതായി ധനമന്ത്രി ...  (21 minutes ago)

പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം....  (39 minutes ago)

ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ ....  (1 hour ago)

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (1 hour ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച്...  (1 hour ago)

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!  (1 hour ago)

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (1 hour ago)

ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ  (2 hours ago)

സാമ്പത്തിക കാര്യങ്ങളിലും ഇടപെടലുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും, ദിവസഫലമിങ്ങനെ  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്...  (2 hours ago)

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (2 hours ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (2 hours ago)

Malayali Vartha Recommends