മലരിക്കലിലെ ആമ്പല്‍ വസന്തം

ആമ്പല്‍ ആസ്വദിക്കാന്‍ ആയിരങ്ങള്‍. കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലാണ് ഏക്കര്‍ കണക്കിനു പാടശേഖരങ്ങളില്‍ കണ്ണെത്താദൂരത്തോളം ആമ്പല്‍ വിരിഞ്ഞു വരുന്നൊരുക്കി കാത്തു നില്‍ക്കുന്നത്. വിതയ്‌ക്കൊരുക്കുന്ന പാടങ്ങളില്‍ നിന്നു പാടുപെട്ടു നീക്കം ചെയ്യുന്ന കളയായിരുന്നു ഒരു കാലത്ത് ആമ്പല്‍. എന്നാല്‍ ഇന്ന് അതു മലരിക്കല്‍ നിവാസികളുടെ അധിക വരുമാന മാര്‍ഗമായിരിക്കുന്നു.
തിരുവാര്‍പ്പ് പഞ്ചായത്തിലെ 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കറുള്ള തിരുവായ്ക്കരി പാടത്തുമാണ് ആമ്പല്‍ വസന്തം. മീനച്ചിലാര്‍ -മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി 2018-ല്‍ രൂപീകകൃതമായ ജനകീയ കൂട്ടായ്മയാണ് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് എന്ന പേരില്‍ ആമ്പല്‍ കാഴ്ചയെ ഉത്സവമാക്കി മാറ്റി .
വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തു വരുന്ന ഈ പാടങ്ങള്‍ കൊയ്ത്തിനു ശേഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്നു മാസക്കാലം വെള്ളം കയറ്റിയിടും. ഈ സമയത്താണ് ആമ്പലുകള്‍ വളര്‍ന്നു പുഷ്പിക്കുന്നത്
രാത്രിയില്‍ ചന്ദ്രനുദിക്കുന്ന വേളയില്‍ വിടരുന്ന ആമ്പല്‍ പൂക്കള്‍ രാവിലെ ഒമ്പതോടെ കൂമ്പി തുടങ്ങും. മൂന്നു മാസമാണ് ആമ്പല്‍ക്കാഴ്ചയുള്ളത്. അതു കഴിയുമ്പോള്‍ കര്‍ഷകര്‍ അടുത്ത കൃഷിക്കായി ആമ്പലുകള്‍ നശിപ്പിച്ചു പാടം ഒരുക്കും. വള്ളത്തില്‍ ആമ്പല്‍ പാടങ്ങള്‍ മുഴുവന്‍ ചുറ്റി കാണാന്‍ അവസരമുണ്ട്.
"
https://www.facebook.com/Malayalivartha