കാപ്പി വില കുറഞ്ഞു.. കര്‍ഷകര്‍ ദുരിതത്തില്‍

കാപ്പി വിലയില്‍ മങ്ങലേറ്റു. വില കുറഞ്ഞത് കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. വന്‍ വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവര്‍ വിപണിയിലെ തളര്‍ച്ച സമ്മര്‍ദത്തിലാക്കി. ജനുവരിയില്‍ കിലോ 500 രൂപയില്‍ നീങ്ങിയ റോബസ്റ്റ കാപ്പിക്ക് തിരിച്ചടി നേരിട്ടു. അറബിക്ക കാപ്പി വിലയും കുറഞ്ഞു.
അന്താരാഷ്ട്ര മാര്‍ക്കറ്റിലും കാപ്പി തളര്‍ച്ചയിലാണ്. ബ്രസീലില്‍ വിളവെടുപ്പ് പുരോഗമിച്ചതോടെ പുതിയ ചരക്ക് ലഭ്യത കൂടുതലായി വില്‍പനക്ക് എത്തിയത് വിപണി ആടിയുലയാന്‍ ഇടയാക്കി.
അതേസമയം കുരുമുളക് വില വാരമധ്യം വരെ കരുത്ത് നിലനിര്‍ത്തിയ ശേഷം തളര്‍ച്ചയില്‍ അകപ്പെട്ടു. കര്‍ഷകരും മധ്യവര്‍ത്തികളും മാര്‍ക്കറ്റിലെ ചലനങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായി ചരക്ക് ഇറക്കിയില്ല. ഉത്തരേന്ത്യന്‍ ആവശ്യം താല്‍ക്കാലികമായി കുറഞ്ഞതും വിലയെ സ്വാധീനിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബ്ള്‍ഡ് കുരുമുളകിന് 800 രൂപ കുറഞ്ഞ് 66,100 രൂപയായി. ആഗോള വിപണിയില്‍ ഇന്ത്യന്‍ നിരക്ക് ടണിന് 8100 ഡോളര്‍.
"
https://www.facebook.com/Malayalivartha