സ്‌കൂളുകളില്‍ ഭക്ഷ്യസസ്യപൂന്തോട്ടം വരും... ഇതിനായി സ്‌കൂളുകളുമായി ജൈവവൈവിധ്യ ബോര്‍ഡ് കൈകോര്‍ക്കും.

കുട്ടികള്‍ക്ക് സസ്യങ്ങളെ പറ്റി പറഞ്ഞുകൊടുക്കാനായി സ്‌കൂളുകളില്‍ ഭക്ഷ്യസസ്യപൂന്തോട്ടം വരും. തോട്ടങ്ങളിലെ ഭക്ഷ്യയോഗ്യമായ ഇലകളും മറ്റും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആഹാര സംസ്‌കാരത്തില്‍ മാറ്റം വരുത്താന്‍ കൂടിയാണിത്.
ആദ്യഘട്ടത്തില്‍ 2100 ജൈവവൈവിധ്യ ക്ലബ്ബുകളിലൂടെയാണ് സ്‌കൂള്‍ വളപ്പില്‍ത്തന്നെ ഭക്ഷ്യസസ്യ പൂന്തോട്ടം ഒരുക്കുക. സ്‌കൂളുകള്‍ക്ക് 10,000 രൂപവരെ നല്‍കുകയും ചെയ്യും. മൂന്നുസെന്റില്‍ തയ്യാറാക്കുന്ന തോട്ടത്തില്‍ അതത് പ്രദേശത്തിന് അനുയോജ്യമായ 25-ല്‍ പരം സസ്യങ്ങളാണ് വളര്‍ത്തേണ്ടത്.
മുള്ളന്‍ ചീര, പൊന്നാംകണ്ണി, മുത്തിള്‍, മരുമച്ചപ്പ്, കൊല്ലിച്ചേമ്പ്, വയല്‍ത്താള്, കരിന്താള്, കുറിയന്‍ ചപ്പ്, പഞ്ചിത്താള് തുടങ്ങിയ ഭക്ഷ്യയോഗ്യമായ സസ്യങ്ങളാണ് നടുക. വിത്തുകള്‍ക്ക് കൃഷി വകുപ്പിനെയോ മറ്റു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളെയോ സമീപിക്കാവുന്നതാണ്.
പദ്ധതി വിജയിച്ചാല്‍ കോളേജ് തലത്തിലും വ്യാപിപ്പിക്കാനാണ് തീരുമാനമുള്ളത്
"
https://www.facebook.com/Malayalivartha