ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിലും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും വരും ദിവസങ്ങളിൽ മഴ സജീവമാകും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെയോടെ പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് ഇതോടെ ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























