"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?

തിരുവനന്തപുരം പൂവാറിനെ നടുക്കി 21-കാരൻ സനോജിന്റെ ദുരൂഹ മരണം. നാല് വർഷത്തോളം ജീവന് തുല്യം പ്രണയിച്ച കാമുകിയുടെ വീട്ടുപടിക്കലെ പൊട്ടക്കിണറ്റിലാണ് സനോജിന്റെ മൃതദേഹം കണ്ടെത്തുന്നത്. അവസാനമായി കാമുകിക്ക് വാങ്ങി നൽകിയ ഷവർമ്മപ്പൊതിയും സനോജിന്റെ ചെരുപ്പുകളും കിണറ്റിൽ നിന്നും കണ്ടെത്തിയെങ്കിലും, യുവാവിന്റെ 40,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മാത്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കാമുകിയും കുടുംബവും ബാംഗ്ലൂരിലേക്ക് കടന്നുകളഞ്ഞതായി കുടുംബം ആരോപിക്കുന്നു. കേസ് അന്വേഷണത്തിൽ കാഞ്ഞിരംകുളം പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപിച്ച് നാട്ടുകാരും സുഹൃത്തുക്കളും വൻ പ്രതിഷേധത്തിലാണ്.
https://www.facebook.com/Malayalivartha
























