Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ല..പുതിയ ഉത്തരവുമായി സുപ്രീം കോടതി..ഇത് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്...


പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!

പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ല..പുതിയ ഉത്തരവുമായി സുപ്രീം കോടതി..ഇത് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്...

31 OCTOBER 2026 12:14 PM IST
മലയാളി വാര്‍ത്ത

പ്രണയബന്ധം അവസാനിച്ചാൽ അതിനുമുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ലെന്ന വെള്ളിയാഴ്ചത്തെ  സുപ്രീം കോടതി ഉത്തരവ് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്. പ്രണയ കാലത്തുണ്ടായ ശാരീരിക അടുപ്പത്തെ ബന്ധം വേർപിരിയുമ്പോൾ കുറ്റകൃത്യമായി മുദ്രകുത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളിക്കെതിരെ പരാതി നൽകി ക്രിമിനൽ കേസുകൾ ചുമത്തുന്ന പ്രവണത വർധിച്ചുവരുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.മലയാളിയായ സന്തോഷ് കുമാർ എൻ.പി. സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്.

 

പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുൻകാലങ്ങളിൽ നടന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി ചിത്രീകരിക്കുന്ന കേസുകളും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമസംവിധാനത്തെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.ബന്ധങ്ങൾ തകരുമ്പോഴെല്ലാം ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നത് യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ആദ്യവിവാഹം മറച്ചുവെച്ച് കർണാടകയിലെ മൈസൂരിൽ വെച്ച് സന്തോഷ് കുമാർ തന്നെ രണ്ടാമത് വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് കേസിലെ പരാതിക്കാരി കോടതിയെ സമീപിച്ചത്.

1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ ഭർത്താവ് തന്നെ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു.എന്നാൽ, തനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് കുമാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതിനെത്തുടർന്ന് ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് സന്തോഷ് കുമാറിനെ ഒഴിവാക്കി.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിലച്ചതായി വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് വിധി പ്രസക്തമാകുന്നത് . അന്വേഷണം പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും രണ്ട് കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതോടെ അന്വേഷണവും നടക്കുന്നില്ല.

 

2025 നവംബർ 28നാണ് രാഹുലിനെതിരെ ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസംബർ 3ന് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസുകൾക്ക് പിന്നാലെ രാഹുൽ ഒളിവിൽ പോയി.മുൻകൂർ ജാമ്യം നേടിയശേഷം പാലക്കാട് എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാമത്തെ കേസും അറസ്റ്റും ഉണ്ടായത്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി. രാഹുലിന് 17 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഈ കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

 

പിണറായി സർക്കാർ രാഹുലിനെ വേട്ടയാടിയെന്നാണ് ആരോപണം. രാഹുലിനെതിരെ കേസുകളുടെ ഘോഷയാത്രയാണുണ്ടായത്.പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു നിർണായക പരാമർശങ്ങൾ ഹൈക്കോടതി നടത്തിയിരുന്നു.  രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നു അന്ന്  കോടതി പറഞ്ഞു. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം കേസിന്റെ വിചാരണാവേളയിലാണു തെളിയേണ്ടതെന്നുമാണ് ജസ്റ്റിസ് കൗസർ എ‍ഡപ്പഗത്ത് ഉത്തരവിൽ പറയുന്നത്. 

 

2025 ജനുവരിയിലാണ് പ്രതിയും പരാതിക്കാരിയും പരിചയത്തിലാവുന്നതും അടുക്കുന്നതും. ജനുവരി ഒടുവിൽ പ്രതിയുടെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പരാതിക്കാരി 2 ദിവസം താമസിച്ചിട്ടുണ്ട്. മാർച്ചിൽ പ്രതി പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി താമസിച്ചിരുന്നു. മാർച്ച് പകുതിയോടെയും പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി. ഈ സമയത്ത് തങ്ങൾ തമ്മിലുള്ള അടുപ്പം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദ്യം ചെയ്തു എന്നും ബലമായി നഗ്നചിത്രങ്ങള്‍ പകർത്തി എന്നും പരാതിക്കാരി പറയുന്നു. പിന്നീട് ഏപ്രില്‍ ഒടുവിൽ തന്റെ താമസ സ്ഥലത്തു വച്ച് ഒട്ടേറെ തവണ ലൈംഗികാക്രമണത്തിന് വിധേയയായി എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. എന്നാൽ മേയ് മാസം ഒടുവിൽ ഹർജിക്കാരന്റെ പാലക്കാടുള്ള ഫ്ലാറ്റിൽ പോയി രണ്ടു ദിവസം താമസിച്ചു എന്നും പരാതിക്കാരി പറഞ്ഞിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. 

ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി വളരെയേറെ തകർന്നിരുന്നുവെന്നു പറയുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി അവിടെ താമസിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായി തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അവിടെ വച്ചും ലൈംഗികാക്രമണം ഉണ്ടായെന്നും എന്നിട്ടും അവിടെനിന്ന് പോകാൻ ശ്രമിച്ചെന്നോ അല്ലെങ്കിൽ തന്നെ തടഞ്ഞുവച്ചെന്നോ അവകാശപ്പെടാതെ പരാതിക്കാരി രണ്ടുദിവസം കൂടി ആ ഫ്ലാറ്റിൽ തന്നെ തുടരുകയാണുണ്ടായത് എന്നും കോടതി പറയുന്നു. പ്രഥമദൃഷ്ട്യാ ഇത് കാണിക്കുന്നത് ഇരുവർക്കുമിടയിലുള്ളത് ഉഭയകക്ഷി ബന്ധമായിരുന്നു എന്നാണ്. എന്നാൽ അക്കാര്യങ്ങൾ വിചാരണയിലാണ് തെളിയേണ്ടത്. ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നു എങ്കിൽ വിവാഹിതയും പക്വതയുമുള്ള ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കുകയും

 

അയാളുടെ പാലക്കാടുള്ള ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി അവിടെ താമസിക്കുകയും ചെയ്യുമായിരുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നും കോടതി പറയുന്നു.ഈ സമയത്തൊന്നും പരാതികള്‍ നൽകിയിട്ടില്ല. മാത്രമല്ല, പ്രതിയും പരാതിക്കാരിയും തമ്മിലും പരാതിക്കാരിയും രണ്ടാം പ്രതിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും സൂചന നൽകുന്നത് ഏപ്രിൽ ഒടുവിലും മേയ് ഒടുവിലും ഉണ്ടായത് ഉഭയകക്ഷി പ്രകാരമുള്ള ബന്ധം തന്നെയായിരുന്നു എന്നാണ്. ഒരു ബന്ധത്തിനുള്ളിൽ ഉഭയസമ്മത പ്രകാരമുണ്ടായ ലൈംഗിക ബന്ധങ്ങളെല്ലാം ആ ബന്ധം മോശമാകുമ്പോൾ ബലാത്സംഗമായി കണക്കാക്കാനാവില്ല. ഇത്തരത്തില്‍ ബന്ധം മോശമായിക്കഴിയുമ്പോൾ ബലാത്സംഗ ആരോപണം ഉയരുന്ന സംഭവങ്ങൾ കൂടുതലായി കണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ഇരുവരും തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം, പരാതിക്കാരി ആരോപിക്കുന്നത് പോലെ അവരുടെ സമ്മതമില്ലാതെ നടന്ന ഒന്നാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. 

 

കേസിലെ രണ്ടാം പ്രതി നൽകിയ ഗുളിക കഴിച്ചാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഒന്നും രണ്ടും പ്രതികൾ തന്നെ നിരന്തരം സമ്മർദ്ദത്തിലാക്കിയും ഭീഷണിപ്പെടുത്തിയുമാണ് ഇത് ചെയ്യിച്ചത് എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളും കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഗർഭം തുടര്‍ന്നുകൊണ്ടു പോകുന്നതിൽ പ്രതിക്ക് താല്‍പര്യമില്ല എന്നതും പരാതിക്കാരിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും ഈ ചാറ്റിലുണ്ട്. എന്നാൽ പരാതിക്കാരി ഗർഭഛിദ്രത്തിനു സമ്മതിക്കുന്നതായ സൂചന രണ്ടാം പ്രതിയുമായുള്ള ചാറ്റിൽ കാണാം. ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി തന്നെ ആവശ്യപ്പെട്ടതും താൻ ഉള്ള സ്ഥലം വ്യക്തമാക്കുന്നതും രണ്ടാം പ്രതിയിൽ നിന്ന് മരുന്ന് വാങ്ങിയെന്നതും ചാറ്റിൽ വ്യക്തമാണ്.

 

പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചു എന്നാണ് പ്രഥമദൃഷ്്ട്യാ ലഭിക്കുന്ന സൂചനയെന്നും കോടതി പറയുന്നു.ബിഎൻഎസ് 89 പ്രതിക്കെതിരെ ചുമത്തണമെങ്കിൽ ഇക്കാര്യം സ്ത്രീയുടെ സമ്മതമില്ലാതെ ചെയ്യണമായിരുന്നു. ആ സമ്മതമുണ്ടായത് പരാതിക്കാരി പറയുന്നതു പോലെ ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ മറ്റെന്തെങ്കിലും സ്വാധീനത്താലോ ആണോ എന്ന് തെളിയേണ്ടത് വിചാരണാഘട്ടത്തിലാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സമാനമായ വിധത്തിൽ പ്രതി മറ്റു സ്ത്രീകൾക്കെതിരെയും ലൈംഗികാക്രമണം നടത്തിയിട്ടുണ്ടെന്നും മറ്റ് മൂന്ന് എഫ്ഐആറുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. കോടതി മുമ്പാകെയുള്ള കുറ്റകൃത്യത്തിനു ശേഷം റജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് അവ. അതുകൊണ്ടു തന്നെ ക്രിമിനൽ പശ്ചാത്തലം പറയാൻ പറ്റില്ല.

 

ഒരു കുറ്റകൃത്യത്തിൽ ആരോപണവിധേയനായ വ്യക്തിയുടെ ധാർമിക ഗുണങ്ങളോ അല്ലെങ്കിൽ അതില്ലാത്തതോ അയാൾക്കെതിരെ കോടതിയിലുള്ള കേസിന്റെ നിയമസാധുത നിശ്ചയിക്കാനുള്ള മാനദണ്ഡമാകരുത് എന്നും പറഞ്ഞാണ് ഉപാധികളോടെ രാഹുൽ മാങ്കൂട്ടത്തിലിനു കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ ഈ മാസം 16 മുതൽ 3 ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഫോണും പാസ്പോർട്ടും സമർപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. രാഹുലിനെ ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ഇതേ നിരീക്ഷണം തന്നെയാണ് മറ്റൊരു കേസിൽ സുപ്രീം കോടതിയും നടത്തിയിരിക്കുന്നത്. 

 

സുപ്രീം കോടതിയുടെ ഉത്തരവുകൾ അന്തിമമാണ്. അത് ചോദ്യം ചെയ്യുക സാധ്യമല്ല.സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലുള്ളപ്പോൾ നാളെ കേരള ഹൈക്കോടതി മറ്റൊരു ഉത്തരവും പാസാക്കുകയില്ല.  അങ്ങനെ പാസാക്കിയാൽ തന്നെ രാഹുൽ മാങ്കുട്ടത്തിലിന് അത് സുപ്രീംകോടതി ചോദ്യം ചെയ്യാൻ കഴിയും. മേൽ കോടതിയുടെ ഉത്തരവിനു വിരുദ്ധമായി കീഴ് കോടതി ഒരിക്കലും വിധി പറയുകയില്ല .  ഇതിൽ നിന്നും പിണറായി വിജയൻ താലോലിച്ചു വളർത്തിയ രാഹുൽമാങ്കുട്ടം ബലാത്സംഗം കേസുകൾ എല്ലാം തന്നെ ഭൂമിക്കടിയില്ലായെന്ന് ഉറപ്പിച്ചു പറയേണ്ടിവരും.മറ്റൊരു കേസിൽ സുപ്രീംകോടതി ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇക്കൊല്ലം  ആദ്യം  കേരള ഹൈക്കോടതിയും രാഹുലിന്റെ കേസിൽ നിരീക്ഷിച്ചത്.  

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നത്  എ.കെ. ജി. സെന്ററും  അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു. രാഹുലിന് മുൻകൂർ ജാമ്യം ലഭിക്കാതിരിക്കാൻ ജില്ലാ കോടതിയിൽ കരുക്കൾ നീക്കിയതും  സഖാക്കളാണ്.കേസന്വേഷിക്കുന്ന പോലീസ് സംഘവും ജില്ലാ കോടതിയിലെ സർക്കാർ  പ്രോസിക്യൂട്ടറും അനുഭവിച്ചത്   സമാനതകളില്ലാത്ത സമ്മർദ്ദമാണ്. ഒരു കാരണവശാലും രാഹുലിനെ  താരമാക്കരുതെന്ന നിർദ്ദേശം എ. കെ. ജി,സെന്ററും സി എം ഒയും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. കേസിലെ  ഇര സി പി എം സംരക്ഷണത്തിലായിരുന്നു.  

 

രാഹുൽ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകിയതിന് പിന്നാലെയാണ് ജില്ലാ കോടതിയിലെ പ്രോസിക്യൂട്ടർമാർ അരയും തലയും മുറുക്കി രംഗത്തെത്തിയത്. . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിച്ചു..  ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ  ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.  കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്. 

 

കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകി . ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതായിരുന്നു  സംഘം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി . കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു പതനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവ് ഏറ്റുവാങ്ങിയത്. ലൈംഗികാരോപണത്തില്‍ ആടിയുലഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയെങ്കിലും ആരോപണ കൊടുങ്കാറ്റില്‍ തകര്‍ന്നുപോയി യുവനേതാവ്.

 

വളരെ പെട്ടെന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യു, എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടറി എന്നീ വഴികളിലൂടെ വന്ന രാഹുല്‍, ചാനല്‍ ചര്‍ച്ചകളിലൂടേയാണ് ശ്രദ്ധേയനായി മാറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പി ആര്‍ വര്‍ക്കുകള്‍ കൂടി നടത്തി വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായി മാറി. യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയായിരിക്കെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ശക്തമായ ഭാഷയും ആരേയും നേരിടാനുള്ള ധൈര്യവും, ഇതെല്ലാം മതിയായിരുന്നു രാഹുലിന് അവസരങ്ങള്‍ ഒരുങ്ങാന്‍. യൂത്ത് കോണ്‍ഗ്രസിന് ശക്തമായൊരു നേതൃത്വം ഉണ്ടെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍പോലും ഉണ്ടാക്കിയെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം സംസ്ഥാന യൂത്തുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും എല്ലാവിധ സഹായവും രാഹുല്‍ മാങ്കൂട്ടത്തിലിനായിരുന്നു.

 

വാശിയേറിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ രാഹുല്‍ പക്ഷം വിജയിച്ചു. വ്യാജ തിരിച്ചറയില്‍ കാര്‍ഡുണ്ടാക്കിയാണ് ജയിച്ചതെന്ന് ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളായിരുന്നു. എന്നാല്‍ അതൊന്നും രാഹുലിനെ ബാധിച്ചതേയില്ല.രാഹുല്‍ ഏറെ ശക്തനായി. സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കാനും മുഖ്യമന്ത്രിക്കെതിരെവരെ വിമര്‍ശനം അഴിച്ചുവിടാനും രാഹുല്‍ ശക്തനായി. സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അര്‍ധരാത്രിയില്‍ പൊലീസ് അറസ്റ്റു ചെയ്തതും റിമാന്റ് ചെയ്യപ്പെട്ടതും രാഹുലിന് പോരാളിയുടെ പ്രതിച്ഛായയുണ്ടാക്കിക്കൊടുത്തു. ഇതൊക്കെ മതിയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍.

 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ കെ കെ ശൈലജയെ നേരിടാനുള്ള ദൗത്യവുമായി വടകരയിലേക്ക് വണ്ടികയറുമ്പോള്‍ തന്നെ പാലക്കാട് ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് തീരുമാനമായിരുന്നു. കെ മുരളീധരനും, ഡോ പി സരിനും തുടങ്ങി നിരവധി നേതാക്കള്‍ പാലക്കാട് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നിട്ടും ഷാഫി ഒറ്റപ്പേരില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒതുക്കി. അത് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായിരുന്നു. ഇങ്ങനെ വളർന്ന നേതാവിനെയാണ് ഒരു നിമിഷം കൊണ്ട് പിണറായി തകർത്തെറിഞ്ഞത്.ഏതാനും മാസങ്ങൾക്ക്  മുന്‍പാണ് ഒരു മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ചില കോണുകളില്‍ നിന്നും ലൈംഗിക ആരോപണം ഉയരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവന്നു.

 

വളരെ പെട്ടെന്ന് ആരോപണം തണുത്തു, തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാല്‍ അശ്ലീല മെസേജ് വിവാദം രാഹുലിന്റെ പതനത്തിന് കാരണമായി. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പ്രവാസി എഴുത്തുകാരിയും രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഒപ്പം മാധ്യമങ്ങളിലെല്ലാം നേരത്തെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണത്തിന്റെ ശബ്ദസന്ദേശവും എത്തി. സൗഹൃദം നടിച്ച് പല യുവതികളോടും ലൈംഗിക ചുവയോടെ ചാറ്റ് ചെയ്തുവെന്നായിരുന്നു ആരോപണം. എ ഐ സി സി നേതൃത്വത്തിനടക്കം ലഭിച്ച പരാതികളും ഇതോടെ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റയടിക്ക് രാഹുലിനെ കൈയ്യോഴിയുകയയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ എല്ലാം വിട്ടൊഴിയേണ്ടിവരികയായിരുന്നു.

 

എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപിയും സി പി എമ്മും രംഗത്തുവന്നു. വിഡി സതീശൻ കൂടി എതിർചേരിയിൽ ചേർന്നതോടെ രാഹുലിന് പിടിച്ചുനിൽക്കാൻ കഴിയാതെയായി. എന്നാൽ രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇന്നും കേരളത്തിന് ഇഷ്ടം. എവിടെ നിർത്തിയാലും രാഹുൽ ജയിക്കുമെന്ന് പറയുന്നതും അതുകൊണ്ടുതന്നെയാണ്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ഇനി രാഹുലിന്  പേടിക്കേണ്ടതില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (8 minutes ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (15 minutes ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (42 minutes ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (51 minutes ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (1 hour ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (1 hour ago)

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു  (1 hour ago)

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം... ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്തെ ശക്തിസ്ഥലിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു  (1 hour ago)

പ്രതീക്ഷയോടെ കർഷകർ.... ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി...  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി  (2 hours ago)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (2 hours ago)

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ  (2 hours ago)

Malayali Vartha Recommends