ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. ഓൺലൈൻ ക്ലാസുകൾ നവംബർ 24 ന് അവസാനിപ്പിക്കുന്നതാണ്. പ്രാക്‌ടിക്കൽ, ഫീൽഡ് വർക്ക്, പ്രോജക്‌ട് വൈവ, മൈനർ പ്രോജക്‌ട് വൈവ മുതലായവയുടെ സെമസ്റ്റർ അവസാന പരീക്ഷകൾ 2026 നവംബർ 25 മുതൽ നവംബർ 30 വരെ ഓൺലൈനായി നടത്തും.
തിയറി പേപ്പറുകളുടെ സെമസ്റ്റർ അവസാന പരീക്ഷകൾ 2026 ഡിസംബർ ഒന്നു മുതൽ ഡിസംബർ 24 വരെ ഓൺലൈനായി നടത്തും. 2026-27 അധ്യയന വർഷത്തിലെ ശീതകാല അവധി 2026 ഡിസംബർ 25 മുതൽ 2027 ജനുവരി 12 വരെ ആയിരിക്കുമെന്ന് ഉത്തരവ് . ഈവൻ സെമസ്റ്റർ ക്ലാസുകൾ 2027 ജനുവരി 13 ന് ആരംഭിക്കുമെന്നും അറിയിപ്പുണ്ട്.
അതേസമയം കാമ്പസിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകൾ അടച്ചിടാനുള്ള ആലോചനയിലാണ് അധികൃതർ. കാമ്പസിൽ വ്യാപകമായ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സർവകലാശാല വക്താവ് . അതു സംബന്ധിച്ച് യോഗം ചേർന്ന് ചർച്ചകൾ നടത്തുകയും ചെയ്തു, കാമ്പസിലെ അതിക്രമങ്ങളെ പിന്തുണക്കുന്ന വിദ്യാർഥികളിൽ 80 ശതമാനം പേരും ഹോസ്റ്റലിൽ താമസിക്കുന്നവരാണെന്നാണ് അധികൃതർ .
"
https://www.facebook.com/Malayalivartha

























