Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ല..പുതിയ ഉത്തരവുമായി സുപ്രീം കോടതി..ഇത് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്...


പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!

പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..

31 OCTOBER 2026 11:58 AM IST
മലയാളി വാര്‍ത്ത

പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി.  നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം. പിണറായി പരോക്ഷമായും പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രത്യക്ഷമായും മമ്മൂട്ടിക്കെതിരായ  സൈബർ ആക്രമണം നിർത്തണമെന്ന് അണികൾക്ക് ആഹ്വാനം നൽകിയെങ്കിലും നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്താനാണ് പാർട്ടി സഖാക്കൾ തയ്യാറായത് നിലവിലുള്ള നേതാക്കളിൽ നിന്നും പാർട്ടിയെ  രക്ഷിക്കണമെന്നാണ് അണികളുടെ ആവശ്യം ഇതിനും മുമ്പും അണികൾ പാർട്ടിയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പി.ജയരാജനെപോലെയുള്ള നേതാക്കളുടെ സമൂഹ മാധ്യമ പോസ്റ്റിന് താഴെയെത്തി കമന്റിടുന്നത് പുതുമയുള്ള സംഭവമാണ്.

 

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎ ക്കാണ് ആദ്യം  വിമര്‍ശനമേറ്റത്. സഖാവ് റഫീഖിനെ മറന്നോ എന്നും റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളു തങ്ങൾക്ക്‌ മമ്മൂട്ടിയെന്നും കമന്‍റുകൾ പറയുന്നു.'50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ഫോട്ടോയുടെ താഴെയാണ് അണികളുടെ വിമര്‍ശനം. പാർട്ടിയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും കഴിഞ്ഞിട്ട് മതി ഏത് ബല്യ സിനിമ നടനും, വേണ്ടായിരുന്നു സഖാവേ,രക്തസാക്ഷികളാണ് താരം. ഞങ്ങൾക്ക് അതേ അറിയൂ എന്നിങ്ങനെ കമന്‍റുകൾ നിറയുകയാണ്.

 

കഴിഞ്ഞ വര്‍ഷം വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. 'നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തില്‍ കെ. റഫീഖ് അടുത്ത ദിവസം വിശദീകരണം നല്‍കിയിരുന്നു. മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും റഫീഖ് പറഞ്ഞിരുന്നു.

മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇടതു പ്രൊഫൈലുകളിൽ നിന്നുണ്ടായത്. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മമ്മൂട്ടിയെ പിന്തുണച്ച്  എത്തിയ പി. ജയരാജനെയും അണികൾ തിരുത്തി.. നേതാവിനേയും തള്ളിപ്പറഞ്ഞ് അണികള്‍  മമ്മൂട്ടിക്കെതിരായി  നടത്തുന്ന  സൈബര്‍ ആക്രമണം അപലപനീയമെന്ന് പറഞ്ഞ് പോസ്റ്റിട്ട പി.ജയരാജനെതിരെ വിമര്‍ശനം കടുത്തു. ഇടതുപക്ഷ ലേബലിലെ  പ്രചാരണം, ഇടത് രാഷ്ട്രീയമല്ലെന്നും  മഹാനടനെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു.

 

മമ്മൂട്ടി പാര്‍ട്ടികളുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന ആളല്ലെന്നും അജന്‍ഡ തിരിച്ചറിയണമെന്നും എഫ് ബി  പോസ്റ്റില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പി.ജയരാജന്റെ പോസ്റ്റിനെതിരേയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അണികളെ തള്ളിപ്പറയാന്‍ ഒരു നേതാവും വരേണ്ടെന്നും തങ്ങളുടെ സഖാവിനെ തള്ളിപ്പറഞ്ഞ മഹാനടനോട് ഒരു ലോഡ് പുച്ഛം മാത്രമാണെന്നും പി.ജയരാജന്റെ പോസ്റ്റിനു താഴെ കമന്റുകളുണ്ട്. സഖാവിനോട് കടുത്ത ഭാഷയില്‍ തന്നെ വിയോജിക്കുന്നുവെന്നും പാര്‍ട്ടിയെ വീണ്ടും പിന്നോട്ട് കൊണ്ടുപോവാനേ ഇതുകൊണ്ടൊക്കെ സാധിക്കുള്ളൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയെ പരസ്യമായി അപമാനിച്ചാൽ അത് മമ്മൂട്ടി അല്ല ആരായാലും പാർട്ടി അനുഭാവികൾ പ്രതികരിക്കുമെന്നും പി.ജയരാജനെ ഓര്‍മിപ്പിക്കുന്നുണ്ട് ചിലര്‍. 

 

പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതായിരുന്നു.മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി  സഖാവ്  റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.

 

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല.

 

രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം- എന്നു പറഞ്ഞാണ് പി.ജയരാജന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വൈ.എഫ്.ഐ- എസ്.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തെ സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും അപലപിച്ചു.. മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തതവരുത്തി അന്നുതന്നെ അവസാനിപ്പിച്ചതാണെന്ന് റഫീഖ് ഓർമിപ്പിച്ചു.

 

ഇപ്പോഴത്തെ വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ മാത്രമാണ് ഉപകരിക്കുകയെന്ന് റഫീഖ് കുറിച്ചു. ഇത്തരം കാര്യങ്ങളെ മുതലെടുക്കാൻ തക്കംപാർത്തിരിക്കുന്നവർ അവർക്കനുകൂലമായ വിവരണം സൃഷ്ടിച്ച് എരിതീയിൽ എണ്ണ ഒഴിച്ച് തുടങ്ങിയിട്ടുണ്ടെന്നും റഫീഖ് കൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. പിന്നാലെ നേതാക്കൾക്കും മമ്മൂട്ടിക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് സി.പി.എം. അനുകൂല സൈബർ ഹാൻഡിലുകളിൽനിന്നുണ്ടായത്. ഇതിനെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ രംഗത്തെത്തിയിരുന്നു.എന്നാൽ എന്താണ് വയനാട്ടിൽ അന്ന് സംഭവിച്ചത്?  ഇവിടെ സർക്കാരിന്റെ പിആർ എക്സർസൈസ് ഭാഗമായി മമ്മൂട്ടിയെ പിആർ ഏജൻസികൾ വയനാട്ടിൽ എത്തിക്കുകയായിരുന്നു. 

 

അതുവഴി ആഗോളതലത്തിൽ വയനാട് ടൗൺഷിപ്പിനെ കുറിച്ചുള്ള വാർത്തകൾക്ക് പ്രചാരം നൽകുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് വയനാട് സിപിഎം ജില്ലാ സെക്രട്ടറി മമ്മൂട്ടിക്കൊപ്പം പടം എടുക്കാൻ ഇടിച്ചത്.  മമ്മൂട്ടിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു ഇത്തരം ഒരു നാടകം അവതരിപ്പിക്കപ്പെട്ടത്.  എന്നാൽ ജില്ലാ സെക്രട്ടറിയുടെ പടമെടുപ്പോടെ അത്  പൊളിഞ്ഞു.  അതാണ് വിനോദം. പാവം മമ്മൂട്ടി തന്നെ മൈക്ക് പിന്തുടരുന്ന കാര്യം മനസ്സിലാക്കാതെ തന്നെ ഏൽപ്പിച്ച ജോലിക്ക് തടസ്സം നിൽക്കരുതെന്ന് തുറന്നു പറഞ്ഞു.  അതാണ് വിഷയമായത്.നടൻ മമ്മൂട്ടിയെ വയനാട് ടൗൺഷിപ്പ് സന്ദർശിക്കുന്നതിനായി ക്ഷണിച്ചു വരുത്തിയത് സിപിഎമ്മാണ്.   മൂന്നാം പിണറായി ഭരണം ലക്ഷ്യമിട്ട  സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലായിരുന്നു വയനാട് ടൗൺഷിപ്പ്.

മോഹൻലാലിന്റെ പിണറായി വിജയൻ അഭിമുഖത്തിന് ശേഷം പിണറായി സർക്കാർ ഏറ്റവും അധികം മൈലേജ് പ്രതീക്ഷിച്ചത് വയനാട് ടൗൺഷിപ്പിലേക്കുള്ള മമ്മൂട്ടിയുടെ സന്ദർശനത്തിനാണ്.  മമ്മൂട്ടി എത്തുന്നതിന് തൊട്ടുമുമ്പ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി സ്ഥലം സന്ദർശിച്ചിരുന്നു.   ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ വയനാട് ടൗൺഷിലേക്ക് വിളിച്ചുവരുത്തുന്നത്.  ഇത്തരത്തിൽ എത്തിച്ചേരുന്നവർ സർക്കാരിന്റെ നേട്ടത്തെ പ്രകീർത്തിക്കുകയും  അതിന് പരമാവധി പ്രചരണം നൽകുകയും ചെയ്യുന്നു. വിദേശികളെയും വിദേശ മാധ്യമങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.  മമ്മൂട്ടി പറഞ്ഞതിൽ സത്യമുണ്ട് .റഫീക്ക് അദ്ദേഹത്തെ വിടാതെ നടന്നാൽ സന്ദർശനം സി പി എം ഒത്തുകളിയാണെന്ന്  കരുതേണ്ടിവരും.   ഇത്തരം ഒരു നേട്ടം പരമാവധി ഭംഗിയായി വിനിയോഗിക്കാൻ  പിണറായി സർക്കാരിന്റെ പബ്ലിക് റിലേഷൻസ്  കൈകാര്യം ചെയ്യുന്ന വൻകിട ഏജൻസികൾ ശ്രമിച്ചു..

 

ഇക്കാര്യം തന്ത്രപൂർവം ഫലപ്രദമായി പ്രയോഗിക്കുകയാണ് പി.ആർ. കമ്പനികൾ ചെയ്തത്. . മമ്മൂട്ടിയെ  വയനാട്ടിലേക്ക് കൊണ്ടുവന്ന സൽപേരിന്റെ  നേട്ടം പൂർണ്ണമായും വയനാട് ജില്ലാ സെക്രട്ടറി ഇല്ലാതാക്കി എന്നാണ് പാർട്ടിയിൽ ഒരു വിഭാഗം  കരുതുന്നത്.   അതു കൊണ്ടാണ് മമ്മൂട്ടിയെ കൊണ്ടുതന്നെ വിവാദം തണുപ്പിക്കാൻ സി പി എം ശ്രമിച്ചത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ  സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെയായിരുന്നു ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. ഇത് സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ സമ്മർദ്ദഫലമാണെന്ന്  പ്രതിപക്ഷം ഉന്നയിച്ചു.

 

സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യ സന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് മമ്മൂട്ടി റഫീഖിനോട് നീരസം പ്രകടിപ്പിച്ചത്. ‘‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്. സിപിഎം പ്രൊഫൈലുകളിൽ നിന്നായിരുന്നു ആക്രമണം. എന്നാൽ‌ മമ്മൂട്ടിക്ക് എതിരെ സിപിഎം നേതാക്കളാരും പ്രതികരിച്ചില്ല. 

 

മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം  എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

 

ഇന്ന് മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർഥിക്കാനുള്ളത്. 

 

റഫീഖിനെ പിന്തുണക്കാനും മമ്മൂട്ടിയെ എതിർക്കാനുമായി സിപിഎം സൈബർ ഏറ്റവുമധികം ഉപയോഗിച്ചത് അന്നത്തെ  പ്രതിപക്ഷ നേതാവ് വിഡി  സതീശന്റെ വീഡിയോ ആണ്. ഷാനിമോൾ ഉസ്മാനും സതീശനും റഫീക്കിന്  കൈകൊടുക്കുന്ന വീഡിയോ ആണ് സിപിഎം വൈറൽ  ആക്കിയത്.   റഫീഖ്  ആരാണെന്ന് വി ഡി  സതീശന് പോലും അറിയാം എന്നായിരുന്നു ഹാഷ് ടാഗ്. മന്ത്രി മുഹമ്മദ് റിയാസ് മമ്മൂട്ടിക്കെതിരെ രംഗത്തുവന്നതോടെ വിവാദം  പുതിയ തലത്തിലെത്തി. റിയാസിന്റെ വിമർശനം എത്തിയതോടെ മമ്മൂട്ടി റഫീക്കിനെ വിളിച്ചു. റഫീക്ക് ഒരിക്കലും സ്വകാര്യ സന്ദർശനത്തിനെത്തുന്ന മമ്മൂട്ടിയുടെ പിറകെ പോകുന്നയാളല്ല. അദ്ദേഹത്തിന് തന്റെതായ നിലപാടുണ്ട്. മമ്മൂട്ടിയുടെ പരിപാടി കൃത്യമായി ആസൂത്രണം ചെയ്തിരുന്നതാണ്.

 

എം. എ ബേബി സ്ഥലത്ത് നിന്നും മടങ്ങുന്നതുവരെ മമ്മൂട്ടി കാത്തിരുന്നു .ബേബി മമ്മൂട്ടിയുടെ അടുത്ത സുഹ്യത്താണ്.ഒരിക്കലും ഇതൊരു പ്ലാൻഡ് അറ്റംപ്റ്റാണെന്ന് നാട്ടുകാർ അറിയരുതെന്ന കൃത്യമായ പ്ലാനിംഗ് ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായി പ്രതിപക്ഷം പറയുന്നു.  വയനാട് ദുരന്തത്തിലെ പുനരധിവാസം പാളിയെന്ന കാര്യം സർക്കാരിനറിയാം. കേന്ദ്രത്തിന് എഴുതി കൊടുത്തത് പോലും കള്ള കണക്കാണ്. വയനാട് ദുരന്തത്തിലെ പാളിച്ച മറയ്ക്കാനാണ് കേരള സർക്കാർ ഇത്തരം ഗിമിക്കുകൾ കാണിച്ചത്.  വയനാട് ദുരന്തത്തിൽ   കേന്ദ്ര സർക്കാരിന് മുന്നിൽ അതീവരഹസ്യമായി സമർപ്പിച്ച കള്ള കണക്കാണ് യഥാർത്ഥത്തിൽ വിനയായത്.  യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കണക്കാണ് കേരളം നൽകിയത്. ദുരിതാശ്വാസമായി ലഭിക്കുന്ന ധനത്തിൽ നിന്നും അടിച്ചു മാറ്റാൻ ലക്ഷ്യമിട്ട കണക്കാണ് നൽകിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

 

ഇതേ കണക്ക് ഹൈക്കോടതിക്കും നൽകിയതോടെയാണ് പ്രശ്നം വഷളായത് .  കണക്ക് സെക്രട്ടേറിയറ്റിൽ നിന്നും ചോർന്നു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതീവ രഹസ്യമായി  തയ്യാറാക്കിയ റിപ്പോർട്ട് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് കണ്ടത് .റവന്യുമന്ത്രി പോലും പ്രൊപ്പോസൽ കണ്ടത് ഏറ്റവും അവസാനമാണ്. ചീഫ് സെക്രട്ടറിയായിരുന്ന വി. വേണുവാണ്  റിപ്പോർട്ട് തയാറാക്കിയത്. മുഖ്യമന്ത്രിയുടെ പൂർണനിർദ്ദേശ പ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്. കള്ളകണക്ക് കേന്ദ്രസർക്കാരിന്  മുന്നിൽ  സമർപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തിന് സഹായം ലഭിക്കാതെ പോയത്. കള്ള കണക്ക് പുറത്തു വന്ന സാഹചര്യത്തിൽ ഇനി കേന്ദ്ര സഹായം ലഭിക്കുന്ന കാര്യം ഗോവിന്ദയാവും. ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ ചെലവായതായാണ് കണക്കുകൾ.

 

യാത്രാ ചെലവ് ഭക്ഷണ ചെലവ് എന്നിങ്ങനെ 1220 കോടിയുടെ കണക്കുകൾ വേറെയുമുണ്ട്. സന്നദ്ധ സംഘടനകൾ നൽകിയ സഹായങ്ങൾ പൂർണമായി മറച്ചു വച്ചു വോളണ്ടിയർമാർക്കി ഭക്ഷണത്തിനും യാത്രക്കും 14 കോടി ചെലവായെന്ന്  പച്ചക്കള്ളം പറയുകയാണ് സർക്കാർ . ഗതാഗതത്തിന് നാലു കോടി, ജനറേറ്ററിന് 7 കോടിയും ചെലവായതായി കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിനും കോടി വകയിരുത്തി.  സന്നദ്ധസംഘടനകളാണ് യാതൊരു പ്രതിഫലവും പറ്റാതെ മൃതദേഹങ്ങൾ  സംസ്കരിച്ചത്. എന്നാൽ  കേന്ദ്രത്തിന്  സമർപ്പിക്കാൻ വേണ്ടി തയ്യാറാക്കിയതാണ് കള്ള കണക്കുകൾ എന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതാണ് വിനയായത്. കേന്ദ്രത്തിൽ സഹായം നൽകുന്നത് നരേന്ദ്ര മോദി നേരിട്ടല്ല. 

 

അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ കഴിയുകയുള്ളു.സഹായം  നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. അവർക്ക് തോന്നിയ മട്ടിൽ പണം അനുവദിക്കുന്ന  പതിവില്ല. കൃത്യമായ കണക്കില്ലാത്ത ഒന്നിനും  കേന്ദ്രത്തിൽ സ്ഥാനമില്ല.കേരളം ഇത്തരം കള്ള കണക്കുകൾ എഴുതി നൽകുമ്പോൾ അത് പ്രഥമദൃഷ്ടാ കള്ളമാണെന്ന് മനസിലാക്കാം അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . ഇതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല.സിനിമാ താരങ്ങളെ ഉപയോഗിച്ചാണ് പിണറായിയുടെ നേട്ടങ്ങൾ പ്രകീർത്തിച്ചത്. മോഹൻ ലാലുമായുള്ള അഭിമുഖം ഗുണം ചെയ്തതായി പിണറായിക്കറിയാം. പിണറായി ഉദ്ഘാടനം ചെയ്ത പെരുമ്പളം പാലത്തിനും മമ്മൂട്ടിയുടെ ശബ്ദമാണ്  ഉപയോഗിച്ചത്.ഇതും പി.ആർ. പണിയാണെന്ന് ആരോപണം ഉയർന്നിരുന്നു.

 

മമ്മൂട്ടി സി പി എം സഹയാത്രികനാണ്. കൈരളിയുടെ ചെയർമാനാണ്. ജോൺ ബ്രിട്ടാസിന്റെ വിശ്വസ്തനാണ്. ബ്രിട്ടാസിന്റെ ബുദ്ധിയാണ് ഇത്തരം പരിപാടികൾക്ക് പിന്നിലുള്ളത്. അപ്പോൾ മമ്മൂട്ടിക്കൊപ്പം ചിത്രമെടുക്കാൻ നിന്ന റഫീക്കിനോട് സി പി എമ്മിന് വിരോധം വരാതിരിക്കുന്നത് എങ്ങനെയാണ്? റഫീക്കിനെ വിഷമിപ്പിക്കാതിരിക്കാനാണ് റിയാസ് അദ്ദേഹത്തെ അനുകൂലിച്ചത്. റിയാസിന്റെ നോമിനിയാണ് റഫീക്ക്. പിണറായിയോ എം.വി. ഗോവിന്ദനോ ഇക്കാര്യത്തിൽ പ്രതീകരിക്കാത്തതും ഇതുകൊണ്ടാണ്. 

 

അന്നേ സിപിഎം അണികൾ പിണറായിയെയും കൂട്ടു സഖാക്കളെയും നോക്കിവെച്ചതാണ് . അതിനിടയിലാണ് യുവ എംഎൽഎ മമ്മൂട്ടിയുടെ പടം പോസ്റ്റ് ചെയ്യുന്നത്. സിപിഎം എന്ന പാർട്ടിയെ ഈ അവസ്ഥയിൽ ആക്കിയവർ  ഇന്ന് കാണുന്ന സംസ്ഥാന നേതാക്കളും പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ആണെന്ന് അണികൾക്ക് നന്നായി അറിയാം.  അവർ തീർച്ചയായും അവരോട് പകരംവീട്ടും.  അതാണ് മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഉള്ളത് അവിടെ പി ജയരാജൻ അല്ല സാക്ഷാൽ പിണറായി വിജയൻ പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (8 minutes ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (15 minutes ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (42 minutes ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (51 minutes ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (1 hour ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (1 hour ago)

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു  (1 hour ago)

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം... ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്തെ ശക്തിസ്ഥലിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു  (1 hour ago)

പ്രതീക്ഷയോടെ കർഷകർ.... ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി...  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി  (2 hours ago)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (2 hours ago)

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ  (2 hours ago)

Malayali Vartha Recommends