ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?

ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ നിന്ന് പുറത്തേക്കോ? ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിൽ നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാദി ഐസൻകോട്ട് അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയേറി. അറബ് പാർട്ടികൾ ഗാദിയെ പിൻതുണയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തുമ്പോൾ 53 സീറ്റാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിനു ലഭിച്ചത്. ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. അറബ് പാർട്ടികൾ 19 സീറ്റുകൾ നേടിയിരിക്കുന്ന സാഹചര്യത്തിൽ ആര് പ്രധാനമന്ത്രിയാകണമെന്ന് അവർ തീരുമാനിക്കുന്ന സാഹചര്യമാണ്.
്‌ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് 64 സീറ്റ് ഉണ്ടായിരുന്നതാണ് 53 ലേക്കു കുറഞ്ഞിരിക്കുന്നത്. അധികാരത്തിൽ നിന്ന് പുറത്തായാൽ നെതന്യാഹുവിന്റെ പ്രതാപം എന്നേക്കും അസ്തമിക്കും എന്നതാണ് നിലവിലെ സാഹചര്യം. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സഖ്യം രൂപീകരിച്ച് ഭരണം പിടിക്കാനുള്ള ചർച്ചകളും സജീവമാണ്. ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിനു ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഇനി എട്ടു സീറ്റും പ്രതിപക്ഷത്തിനു ഭൂരിപക്ഷം നേടാൻ 13 സീറ്റും വേണം. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിനു ഭരണം പിടിക്കാനാവില്ല. അറബ് പാർട്ടികൾ നെതന്യാഹുവിനെ പിൻതുണയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്. സമവായത്തിലൂടെ ഒരു സഖ്യം രൂപീകരിക്കാൻ ആർക്കും സാധിച്ചില്ലെങ്കിൽ, രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാഹചര്യമുണ്ട്. അതിനിടെ ഗാദി ഐസൻകോട്ടിന്റെ പാർട്ടി അറബ് നേതൃത്വത്തിലുള്ള കക്ഷികളുമായി ചില വ്യവസ്ഥകളോടെ കൈകോർക്കാൻ തയാറാണെന്ന സൂചന പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ഉണ്ടായെന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണത്തിൽ അന്വേഷണം നടന്നുവരികയാണ്.
അറബ് പാർട്ടികൾ പണം നൽകി വോട്ടുവാങ്ങുകയും നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്തതായാണ് ആരോപണം. അറബ് വോട്ടർമാരെ സ്വാധീനിക്കാൻ ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽനിന്ന് അനധികൃതമായി ഫണ്ട് എത്തിയെന്നും ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിപക്ഷത്തെ പ്രമുഖ ജൂത പാർട്ടികളായ ഐസൻകോട്ടിന്റെ യാഷർ, നഫ്താലി ബെന്നറ്റിന്റെ ബിയാഹദ്, അവിഗ്ഡോർ ലിബർമാന്റെ യിസ്രായേൽ ബെയ്തേനു എന്നിവർ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കില്ലെന്ന് പലതവണ ഉറപ്പിച്ചുപറഞ്ഞിരുന്നു. അറബ് പാർട്ടികൾ തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെന്നായിരുന്നു ഐസൻകോട്ട് വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ ഐസൻകോട്ടിന് 61 സീറ്റുകളുള്ള ഒരു സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നതാണ് സാഹചര്യം. അറബ് പാർട്ടികളെ സർക്കാരിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിന് തടസ്സമായി നിൽക്കുന്നത് പ്രധാനമായും അവരുടെ അറബ് വിരുദ്ധ വംശീയതയാണ്. ഇസ്രയേൽ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിം-ക്രിസ്ത്യൻ അറബ് വംശജരെ പൂർണ പൗരന്മാരായി അംഗീകരിക്കാൻ സയണിസ്റ്റ് ജൂതർക്ക് ബുദ്ധിമുട്ടുണ്ട്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന സാധ്യതകളാണ് ഇപ്പോൾ ഇസ്രയേലിൽ അവശേഷിക്കുന്നത് ഒന്ന് പ്രതിപക്ഷം ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. അതല്ലെങ്കിൽ നെതന്യാഹുവുമായി ചേർന്ന് പ്രതിപക്ഷം ഒരു ഐക്യ സർക്കാർ രൂപവത്കരിക്കുക.
നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റുക എന്ന തങ്ങളുടെ വാഗ്ദാനത്തിന് വിരുദ്ധമായതിനാൽ പ്രതിപക്ഷത്തിന് ഇത് കടുത്ത വെല്ലുവിളിയാകും. മൂന്നമാത് ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇത്രയും ഉയർന്ന അറബ് വോട്ടിംഗ് ശതമാനം ഇനിയൊരു തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന കണക്കുകൂട്ടലിൽ നെതന്യാഹു പുതിയ തിരഞ്ഞെടുപ്പിന് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാനാവില്ല. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, ഖത്തറിനു നേരെ കടുത്ത ആരോപണമാണ് ബെഞ്ചമിൻ നെതന്യാഹു ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്ക് മുൻപ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha






















