Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ 'ആശയക്കുഴപ്പത്തിലും വേദനയിലും'.. ഉണർന്നുവെന്ന് യുഎസ് തടവുകാരി ക്രിസ്റ്റ പൈക്ക് പറയുന്നു... തന്റെ ആദ്യ പൊതു പ്രസ്താവന പുറത്തിറക്കി..


പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ല..പുതിയ ഉത്തരവുമായി സുപ്രീം കോടതി..ഇത് ഏറ്റവുമധികം സഹായിക്കുക രാഹുൽ മാങ്കുട്ടത്തിലിനെയാണ്...


പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ

വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ 'ആശയക്കുഴപ്പത്തിലും വേദനയിലും'.. ഉണർന്നുവെന്ന് യുഎസ് തടവുകാരി ക്രിസ്റ്റ പൈക്ക് പറയുന്നു... തന്റെ ആദ്യ പൊതു പ്രസ്താവന പുറത്തിറക്കി..

31 OCTOBER 2026 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു

ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?

വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത ശാരീരികവും മാനസികവുമായ വേദന അനുഭവിക്കുകയാണെന്ന് കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്ക്. വധശിക്ഷയ്ക്ക് വിധേയയാക്കാനുള്ള ശ്രമം നടന്ന സെപ്റ്റംബര്‍ 30നുശേഷം ആദ്യമായാണ് പൈക്ക് പ്രതികരിക്കുന്നത്. കൈകള്‍ക്കും തൊണ്ടയ്ക്കും ഇപ്പോഴും വേദനയുണ്ടെന്നും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അമേരിക്കയിലെ ടെന്നസി സംസ്ഥാനത്താണ് സംഭവം. പെന്റോബാര്‍ബിറ്റല്‍ എന്ന മരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു അധികൃതരുടെ ശ്രമം. രണ്ട് ഡോസ് മരുന്ന് നല്‍കിയിട്ടും പൈക്ക് മരിച്ചില്ല. പകരം അവര്‍ പിന്നീട് ബോധം വീണ്ടെടുത്തു. ഇതോടെ വധശിക്ഷാ നടപടി പരാജയപ്പെട്ടു.'അന്നുമുതല്‍ ഒരു നിമിഷം പോലും വേദനയില്ലാതെ കഴിഞ്ഞിട്ടില്ല. ശരീരത്തിന് മുഴുവന്‍ വേദനയുണ്ട്. കൈകള്‍ക്കും കൈപ്പത്തികള്‍ക്കും തൊണ്ടയ്ക്കും വേദനിക്കുന്നു. ഇപ്പോഴും സംസാരിക്കാന്‍ പ്രയാസമാണ്. ശാരീരിക വേദനയ്‌ക്കൊപ്പം മനസ്സിലും വലിയ വിഷമമുണ്ട്,' പൈക്ക് പറഞ്ഞു.

 

ആ രാത്രിക്കപ്പുറം ഒരു ജീവിതമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സംഭവത്തിലെ വീഴ്ചകള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബം അനുഭവിച്ച വേദനയെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ഇപ്പോഴും ചിന്തിക്കുന്നുണ്ടെന്നും പൈക്ക് കൂട്ടിച്ചേര്‍ത്തു.വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ പൊട്ടിത്തെറിക്കുന്നതുപോലെ വേദനിക്കുന്നുവെന്ന് പൈക്ക് നിലവിളിച്ചതായാണ് റിപ്പോര്‍ട്ട്.

പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇരുകൈകളും വീര്‍ത്തിരുന്നു. കൈകളില്‍ പൊള്ളലും കുമിളകളും രൂപപ്പെടുകയും ചെയ്തു.വധശിക്ഷയ്ക്കായി മരുന്ന് നല്‍കിയ ട്യൂബുകളിലെ തകരാറാണ് പരുക്കിന് കാരണമെന്നാണ് പൈക്കിന്റെ അഭിഭാഷകരുടെ ആരോപണം. മരുന്ന് രക്തത്തിലേക്ക് എത്തുന്നതിന് പകരം കൈകളിലെ കോശങ്ങളിലേക്ക് ഒഴുകിയതാകാമെന്നാണ് അവരുടെ സംശയം. ബ്ലീച്ചോ ഡ്രാനോ പോലുള്ള ശക്തമായ രാസവസ്തുക്കള്‍ ശരീരത്തില്‍ പതിച്ചാലുണ്ടാകുന്ന പരുക്കിന് സമാനമാണ് കൈകളിലുണ്ടായതെന്നും അഭിഭാഷകര്‍ പറഞ്ഞു.

 

ഈ മാസം ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ പൈക്കിനെ വീണ്ടും വനിതാ ജയിലിലേക്ക് മാറ്റി. ജയിലിലെ മെഡിക്കല്‍ വാര്‍ഡില്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ടാണ് ഇപ്പോള്‍ കഴിയുന്നത്. ഈ ഏകാന്തതയും തനിക്ക് വലിയ വേദനയുണ്ടാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (40 minutes ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (47 minutes ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (1 hour ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (1 hour ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (1 hour ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (1 hour ago)

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു  (1 hour ago)

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം... ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്തെ ശക്തിസ്ഥലിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു  (2 hours ago)

പ്രതീക്ഷയോടെ കർഷകർ.... ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി...  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി  (2 hours ago)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (2 hours ago)

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ  (3 hours ago)

Malayali Vartha Recommends