Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരും...

03 NOVEMBER 2024 10:35 AM IST
മലയാളി വാര്‍ത്ത

തുലാവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമായി സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് കനത്ത മഴയാണ് ഉണ്ടായത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.

ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരും. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളത്ത് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാൾ ഉൾക്കടലിൽ 5ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് മഴ ശക്തി പ്രാപിക്കും. നവംബറിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുലാവർഷത്തിന്റെ ആദ്യ പാദമായ ഒക്ടോബറിൽ കേരളത്തിൽ സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. അതിനാൽ വരും ദിവസങ്ങളിൽ തുലാവർഷം ശക്തിപ്രാപിക്കാനും നാശനഷ്ടങ്ങൾ ഏറാനും സാധ്യത കൽപ്പിക്കുന്നുണ്ട്.


അതിനിടെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുകയാണ്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.


– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.


– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (18 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (31 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (32 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (44 minutes ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (46 minutes ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (52 minutes ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (57 minutes ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 hour ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (1 hour ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (1 hour ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (2 hours ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (2 hours ago)

Malayali Vartha Recommends