Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍

13 AUGUST 2026 01:38 AM IST
മലയാളി വാര്‍ത്ത

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിന്റെ വാഹനം ആക്രമിച്ച കേസില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ മാസം 18ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രസിക്യൂട്ടറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഒന്നാം പ്രതിയായ ശ്രീറാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്. നേരത്തെ ജില്ലാ സെഷന്‍ അഡീഷനല്‍ കോടതി ഒന്നില്‍ നടന്നിരുന്ന കേസ് രാമന്‍ പിള്ളയുടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സഹര്‍ജിയില്‍ താഴത്തെ നിലയിലെ നാലാം കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കേസ് വിചാരണ ആരംഭിച്ച് രണ്ടാഴ്ചയായിട്ടും രാമന്‍ പിള്ള നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. ഓണ്‍ലൈനായാണ് സ്‌ക്ഷികളെ വിസ്തരിക്കുന്നത്. ഇതിനിടെയാണ് കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചത്. ഒപ്പം സ്‌പെഷ്യല്‍ പ്രസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (43 minutes ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (1 hour ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (2 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (3 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (6 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (7 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (7 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends