പോലീസുകാർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു..'പോലീസുകാർക്കും വീടുകളുണ്ടെന്നും അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണമെന്നും അവിടേക്ക് തങ്ങളും കയറുമെന്ന് ഭീഷണി..'

മര്യാദയ്ക്ക് നാടിന് വേണ്ടി ജോലി ചെയ്യുന്ന പൊലീസുകാരെ പരസ്യമായി വെല്ലുവിളിച്ച് സി പി എം നേതാവ് . പോലീസുകാർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു രംഗത്ത്. അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ അർധരാത്രി മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു. പൊലീസ് തിരച്ചിലിൽ പ്രതിഷേധിച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദയഭാനു .
പോലീസുകാർക്കും വീടുകളുണ്ടെന്നും അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണമെന്നും അവിടേക്ക് തങ്ങളും കയറുമെന്നും ഉദയഭാനു മുന്നറിയിപ്പ് നൽകി.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലുള്ള കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ ഞങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും അവരെയൊന്നും രക്ഷിക്കാൻ ആരുമുണ്ടാവില്ല എന്നും അദ്ദേഹം പരസ്യമായി ഭീഷണിപ്പെടുത്തി.'പോലീസുകാരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ. അത്തരത്തിലൊന്നും ഞങ്ങളെക്കൊണ്ട് ചിന്തിപ്പിപ്പിക്കരുത്. ഞങ്ങളും കയറും. പാവപ്പെട്ടവരുടെ വീട്ടിൽ കയറിയവന്മാരെയെല്ലാം ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്.
നിങ്ങളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല.' അദ്ദേഹം ഭീഷണിപ്പെടുത്തി.ഭരണം കിട്ടിക്കഴിഞ്ഞാൽ പാവപ്പെട്ടവന്റെ വീടുകളിൽ കയറാനും അവരെ കള്ളക്കേസിൽ കുടുക്കാനുമാണ് ചില കോൺഗ്രസുകാരുടെധാരണയെങ്കിൽ അതിവിടെ നടക്കില്ല. അതിനെതിരെ ശക്തമായി പ്രതികരിക്കും ആരുടെയെങ്കിലും വാക്കുകേട്ട് പാവപ്പെട്ടവരുടെ വീടുകളിൽ കയറിയാൽ വന്നതുപോലെ തിരിച്ചുപോകാൻ കഴിയില്ലെന്നാണ് പോലീസുകാരോട് പറയാനുള്ളത്. ആ രീതിയിൽ തന്നെയായിരിക്കും ഞങ്ങളുടെ പ്രതികരണം.' 'മര്യാദയാണെങ്കിൽ മര്യാദ, മര്യാദകേട് കാണിച്ചാൽഅതേ രീതിയിൽ തന്നെ ഞങ്ങൾ പ്രതികരിക്കും.
മുകളിൽ നിന്നുള്ള ആരുടെയെങ്കിലും നിർദ്ദേശങ്ങൾ അനുസരിച്ച് മര്യാദകെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ അതിനെ അതേ രീതിയിൽ തന്നെ നേരിടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.' ഏതെങ്കിലും എരപ്പാളികൾ പറയുന്നതു കേട്ടു പാവപ്പെട്ടവന്റെ വീടു കയറിയാൽ പൊലീസുകാർ വന്നതുപോലെ പോകില്ല. ആ രീതിയിൽ ഞങ്ങൾ പ്രതികരിക്കും . മര്യാദയ്‌ക്ക് പ്രവർത്തിക്കണം. നിങ്ങളെ ആരും സംരക്ഷിക്കാനുണ്ടാകില്ല ’’ – പൊലീസ് ചൂട്ട് പോലെയാണെന്നും വഴിയാത്രക്കാരനു കിട്ടിയാൽ അതു വഴിതെളിക്കും,
ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കുമെന്നും സിപിഎം നേതാവ് പരിഹസിച്ചു. അതെ സമയം സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ വെല്ലുവിളി നിറഞ്ഞ പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണെന്ന് സമ്മതിച്ച് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകി. സ്വന്തം ഐഫോണിൽ നിന്നാണ് താൻ ഈ പോസ്റ്റുകൾ പങ്കുവെച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























