സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!

നഗര മധ്യത്തിൽ കെഎസ്ആർടിസി ഒാർഡിനറി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്.ഷംനാദിന്റെ മകൻ എസ്.സെയ്ദലി (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി ബസിനടിയിൽ കുടുങ്ങിപ്പോയ സെയ്ദലിയെയും വലിച്ചിഴച്ച് 10 മീറ്ററോളം ബസ് മുന്നോട്ടു നീങ്ങി. കണ്ടു നിന്നവർ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. അപകടം വരുത്തിയ ബസിലെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഒാടി രക്ഷപ്പെട്ടു. ബസിനടിയിൽ രക്തത്തിൽ കുളിച്ചു കിടന്ന സെയ്ദലിയെ ഒാടിക്കൂടിയ തെരുവു കച്ചവടക്കാരും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തേക്ക് എടുത്തത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ സെയ്ദലിയെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അവിടെ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ഷാജഹാനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് ഈസ്റ്റ് പൊലീസ് കേസെടുത്തു. സെയ്ദലിയുടെ അമ്മ: ബീവി ജാൻ, സഹോദരൻ: അക്ബർഷാ.ബെംഗളൂരുവിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ ലോറിയിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ പൃഥിരാജ് മുടക്കല്ലൂരിന്റെ മകള്‍ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
മേഥ ബെംഗളൂരുവിലെ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ പതിവുപോലെ ജോലിക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. യാത്രയ്ക്കിടയിൽ മേഥ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
മേഥ റോഡിലേക്ക് വീണ തൊട്ടുപിന്നാലെ അതെ ദിശയിൽ വന്ന ലോറി യുവതിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. കനത്ത ആഘാതത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മേഥ മരണപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഇലക്ട്രോണിക് സിറ്റി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും, അവിടെ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മേഥയുടെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ബാലുശേരി കൊട്ടക്കാട്ടുള്ള വീട്ടുവളപ്പില്‍ വെച്ച് നടക്കും. ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ എസ്.എൽ. ആകർഷാണ് മേഥയുടെ ഭർത്താവ്. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























