ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായ തമിഴ്നാട് വില്ലുപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായ തമിഴ്നാട് വില്ലുപുരം സ്വദേശി ഫസിറുദ്ദീൻ ഇസ്മാഈലിെൻറ (49) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടന്നു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ഭൗതികശരീരം ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാന മാർഗമാണ് ചെന്നൈയിൽ എത്തിച്ചത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവും നവോദയ യാംബു ജീവകാരുണ്യ കൺവീനറുമായ എ.പി. സാക്കിറിന്റെ നേതൃത്വത്തിലുള്ള നവോദയ പ്രവർത്തകരാണ് ആവശ്യമായ ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും തുടർനടപടികൾക്കുമായി രംഗത്തുണ്ടായിരുന്നത്.
സൗദിയിലെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദമ്മാമിൽ ജോലി ചെയ്യുന്ന മൂത്ത മകൻ നിയാസ് മുഹമ്മദ് യാംബുവിൽ എത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























