സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു മലയാളി യുവതി മരിച്ചു. ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട.അധ്യാപകന്‍ പൃഥിരാജ് മുടക്കല്ലൂരിന്റെ മകള്‍ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.
മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊട്ടക്കാട്ടെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: എസ്.എല്‍.ആകര്‍ഷ് (ഐടി ജീവനക്കാരന്‍, ബെംഗളൂരു).
https://www.facebook.com/Malayalivartha


























