2000 രൂപ നോട്ട് മാറ്റിഎടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും ! ആയിരം രൂപ നോട്ട് തിരിച്ചുവരുമോ?
ആര്‍ബിഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ബാങ്കുകള്‍ 2000 രൂപ നോട്ടുകള്‍ പിൻവലിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ...നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിൻവലിച്ചത് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാൻ സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്..
വെള്ളിയാഴ്ച രാത്രി 2000 രൂപ നോട്ട് പൂര്‍ണമായും പിൻവലിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനത്തിന് പിന്നാലെ ശനിയാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാൻ എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ 2023 സെപ്തംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനാവും. സെപ്തംബര്‍ 30ന് ശേഷം 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ആര്‍ബിഐയുടെ കറൻസി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക. മിക്കവാറും ബാങ്കുകള്‍ എടിഎമില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷെ ഇവിടെ പിടിവീഴാൻ പോകുന്നത് 2000 രൂപയുടെ നോട്ട് മാറ്റിവാങ്ങാൻ പോകുന്നവരുടെ പക്കൽ മതിയായ രേഖകൾ ഇല്ലെങ്കിൽ ആണ് .. ,അതായത് ബാങ്കില്‍ 2000 രൂപ നോട്ട് വലിയ തോതില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരുടെ കൈവശം ഉറവിടം വെളിപ്പെടുത്തുന്ന കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അല്ലാത്ത പക്ഷം ഇടപാടുകളില്‍ ക്രമക്കേട് നടന്നു എന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ നടപടി നേരിടേണ്ടതായി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാൽ സാധാരണക്കാര്‍ക്ക് കൗണ്ടറിലൂടെ 2000 രൂപ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം സാധാരണ രീതിയില്‍ ഒരുക്കും. നിങ്ങളുടെ ബാങ്കിലോ മറ്റേതെങ്കിലും ശാഖയിലോ പോയി എളുപ്പത്തില്‍ മാറ്റാം. ഇതിനായി ഒരു ഫോമും പൂരിപ്പിക്കുകയോ ഐഡി കാണിക്കുകയോ ചെയ്യേണ്ടതില്ല. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, സാധാരണ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 2000 ത്തിന്റെ 10 നോട്ടുകള്‍ മാത്രമേ ഒരേസമയം മാറ്റാൻ കഴിയൂ, അതായത് 20,000 രൂപ. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പരിധിയില്ല.
2000 രൂപ നോട്ടുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇതിന് ശേഷം ബിസിനസിനോ മറ്റ് ആവശ്യത്തിനോ വേണ്ടി നിങ്ങളുടെ ആവശ്യാനുസരണം പണം പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് ഇല്ലാത്ത ബാങ്കിലും ഒരാള്‍ക്ക് 20,000 രൂപ വരെയുള്ള നോട്ടുകള്‍ ഏത് ബാങ്ക് ശാഖയിലും ഒരേസമയം മാറ്റി വാങ്ങാം. ഒരു ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ ഏതെങ്കിലും കെ വൈ സി (KYC) അല്ലെങ്കില്‍ മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ആവശ്യമില്ല . ഇതേല്മ് സാധാരണക്കാർക്ക് ഇടപാടുകളിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് .
വലിയ തുക ബാങ്കിൽ ടെപോസിറ്റ് ചെയ്യുമ്പോൾ ആദായ നികുതി വകുപ്പിന്റെ പിടിയിൽ പെടാൻ സാധ്യതയുണ്ട് . ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ വെളിപ്പെടുത്തുന്ന വരുമാനവും സാമ്ബത്തിക ഇടപാട് രേഖകളും തമ്മില്‍ ആദായനികുതി വകുപ്പ് ഒത്തുനോക്കാറുണ്ട്. കണക്കില്‍ ഏതെങ്കിലും തരത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുന്നതാണ് രീതി. ആദ്യം ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരന് നോട്ടീസ് നല്‍കും. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നതാണ് ആദായനികുതി വകുപ്പിന്റെ രീതി.
2000 രൂപ പിന്‍വലിച്ച പശ്ചാത്തലത്തില്‍ വലിയ തോതില്‍ അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുമെന്ന് ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.റിട്ടേണിലെ വരുമാനവുമായി ഇത് ഒത്തുപോയില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഫോമും ഐഡന്റിറ്റി പ്രൂഫും ഇല്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അനുമതിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആര്‍ബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങള്‍ ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് വാദിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2000 രൂപ നോട്ടുകളുടെ വലിയൊരു ഭാഗം വിഘടനവാദികള്‍, ഭീകരര്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകള്‍, അഴിമതിക്കാര്‍ എന്നിവര്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തിരിച്ചറിയല്‍ രേഖയില്ലാതെ തിരികെ നല്‍കാൻ അനുവദിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിൻവലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നയമനുസരിച്ചാണ് നടപടിയെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ 2016 നവംബറിലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. 1934ലെ ആര്‍ബിഐ ആക്‌ട് സെക്ഷൻ 24(1) പ്രകാരം ആയിരുന്നു ഇത് . ഇപ്പോൾ പൊതുജനങ്ങളുടെ ആവശ്യത്തിനായി മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ആര്‍ബിഐ പറയുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ക്ലീൻ നോട്ട് പോളിസി പ്രകാരം 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ ആയിരം രൂപ നോട്ട് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു . ആയിരം രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാന്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരം രൂപ നോട്ട് വീണ്ടും കൊണ്ടുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.
https://www.facebook.com/Malayalivartha