ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി കുതിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം 2019ന്റെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ ഏകദേശം മൂന്നു കോടി ഇരുപതു ലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റു പോയത്. എന്നാല്‍ രാജ്യാന്തരതലത്തില്‍ ആറു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ 30.6 ശതമാനം കയ്യടക്കി വച്ചിരിക്കുന്നത് ചൈനീസ് കമ്പനിയായ ഷവോമിയാണ്. 2019ന്റെ ആദ്യ മൂന്നു മാസം ഏകദേശം ഒരു കോടിയോളം ഫോണുകളാണ് അവര്‍ വില്‍പനയ്‌ക്കെത്തിച്ചത്. ഷവോമി ഉന്നംവയ്ക്കുന്നത് ഇന്ത്യയിലെ മധ്യനിര ഉപഭോക്താക്കളെയാണ്. ഏകദേശം 15,000 രൂപയില്‍ താഴെ ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി മികച്ച മോഡലുകള്‍ എത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനാലാണ് അവരുടെ വളര്‍ച്ച ആശ്ചര്യജനകമായി ഇപ്പോഴും തുടരുന്നത്. സാധാരണക്കാരനെ ആഘര്‍ഷിക്കുന്ന ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് റെഡ്മി നോട്ട് 7 പ്രോ ഇറക്കിയിരിക്കുന്നത്. ഈ മോഡലാകട്ടെ റിവ്യൂവര്‍മാരുടെയും ഉപയോക്താക്കളുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് വില്‍പന തുടരുന്നത്. ഷവോമി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 8.1 ശതമാനം വളര്‍ച്ചാണ് നേടിയത്.
റെഡ്മി നോട്ട് 7, 7 പ്രോ മോഡലുകള്‍ മാത്രം ഏകദേശം 20 ലക്ഷം യൂണിറ്റുകളാണ് മൂന്നു മാസത്തിനിടെ ഇന്ത്യയില്‍ വിറ്റുപോയത്. കുറച്ചു കൂടി വില കുറഞ്ഞ ഫോണ്‍ അന്വേഷിക്കുന്നവര്‍ക്കായി റെഡ്മി ഗോയും ഇറക്കി. ഇവയ്ക്കിടയ്ക്കുള്ള വിപണിയിലെ വില്‍പന കേന്ദ്രീകരിച്ചാണ് ഷവോമി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2019 ജനുവരി മാര്‍ച്ച് കാലഘട്ടത്തില്‍, ഓണ്‍ലൈന്‍ ഫോണ്‍ വില്‍പനയില്‍ ഷവോമിയുടെ സമഗ്രാധിപത്യമാണ്. വിറ്റുപോയ ഫോണുകളില്‍ 48.6 ശതമാനവും അവരുടേതാണ്.
ഏകദേശം 72 ലക്ഷം ഫോണുകള്‍ വില്‍പന നടത്തിയ സാംസങ്ങാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പനയുമായി താരതന്മ്യം ചെയ്യുമ്പോള്‍ സാംസങ്ങിന് 4.8 ശതമാനം വില്‍പന കുറഞ്ഞു. ഓണ്‍ലൈനിലൂടെ മാത്രം വില്‍ക്കാന്‍ തുടങ്ങിയ ഗ്യാലക്‌സി എം സീരിസ് സാംസങ്ങിന് കുറച്ചൊരുണര്‍വ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 13 ശതമാനം കയ്യടക്കിവച്ചിരിക്കുന്ന മറ്റൊരു ചൈനീസ് കമ്പനിയായ വിവോയാണ് മൂന്നാം സ്ഥാനത്ത്. അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് അവര്‍ നടത്തിയിരിക്കുന്നത്. ആദ്യ മൂന്നു മാസം കൊണ്ട് 42 ലക്ഷം ഫോണുകളാണ് അവര്‍ ഇന്ത്യയില്‍ വിറ്റത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 13 ശതമാനത്തോളം വരും. വിവോ വി15 പ്രോ മുതല്‍ വില കുറഞ്ഞ വൈ91 വരെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമായിരിക്കുന്നു.
ആദ്യത്തെ മൂന്നു മാസം കൊണ്ട് ഏകദേശം 24 ലക്ഷം ഫോണുകള്‍ വില്‍പന നടത്തിയ ഒപ്പോയാണ് നാലാം സ്ഥാനത്തുള്ളത്. മാര്‍ക്കറ്റിന്റെ 7.6 ശതമാനമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. എന്നാല്‍, ഇവര്‍ വളരെ പിന്നിലാണ്.
ഷവോമിയുടെ ഒന്നാം സ്ഥാനത്തിന് ഭാവിയില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള റിയല്‍മി 6.6 ലക്ഷം ഫോണുകളാണ് മൂന്നു മാസത്തിനിടെ വിറ്റത്. 6 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള റിയല്‍മിയാണ് കുതിപ്പു കാണിക്കുന്ന മറ്റൊരു ഫോണ്‍. വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കുന്നതാണ് റിയല്‍മിയെ ശ്രദ്ധേയമാക്കുന്നത്. റിയല്‍മിയുടെ ജനസമ്മതി കൂടിവരുന്നത് ഷവോമിയെയും സാംസങ്ങിനെയും പോലെയുള്ള ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയാണ് റിയല്‍മി 3, റിയല്‍മി 3 പ്രോ എന്നിവ റെഡ്മി നോട്ട് 7 7 പ്രോ മോഡലുകള്‍ക്ക് വലിയ ഭീക്ഷണിയാണ്
വില കൃത്യമായി മനസ്സില്‍ വച്ച് ഫോണുകളിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാണ് വിജയം കൊയ്യുന്നത്. ഇന്ത്യയിലെ സ്മാര്‍ട് ഫോണിന്റെ വില ശരാശരി 3.3 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. ഇപ്പോഴത് 161 ഡോളര്‍ അഥവാ 11,352 രൂപയായാണ്.
https://www.facebook.com/Malayalivartha