കൊല്ലങ്കോട് ഊട്ടറ വാട്ടയാറിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....

കൊല്ലങ്കോട് ഊട്ടറ വാട്ടയാറിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നു. 30 ഗ്രാം വെള്ളിയും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എംഎൻ നരേഷ് കുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത് .
കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നെടുത്തത്. പൂട്ടിയിട്ട വീടിന്റെ മുൻവാതിൽ തകർത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരമറിയുന്നത് . താനും കുടുംബവും ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ചയെന്ന് വീട്ടുടമ നരേഷ് പറഞ്ഞു.
വീടിന്റെ മുൻവാതിലും മുറികൾക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തി. കൊല്ലങ്കോട് പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























