ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി

ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ ഡോളറിനെതിരെ 48 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 91.57ലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷവും എണ്ണ വിലയുടെ കുതിപ്പും അമേരിക്കൻ ഡോളർ ശക്തിയാർജിച്ചതുമാണ് രൂപയ്ക്ക് വിനയായത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു. ഡോളറിനെതിരെ 93ലേക്ക് രൂപ കൂപ്പുകുത്തുമോ എന്ന ആശങ്കയ്ക്കിടെയാണ് രൂപയുടെ തിരിച്ചുവരവ്.
ഇന്നലെ 56 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ 92.05 എന്ന റെക്കോർഡ് താഴ്ചയിൽ ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 41 പൈസയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം എണ്ണവിലയുടെ കുതിപ്പ് തുടരുന്നു.
"
https://www.facebook.com/Malayalivartha
























