തമിഴ്‌നാട് തേങ്ങ; കേരളത്തിലെ കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട, ഇടത്തരം നാളികേര കര്‍ഷകരെ പ്രതിസന്ധിയിലേക്കി തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ വരവ് വര്‍ദ്ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 5 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് തെങ്ങുകൃഷിയുള്ളത്. കഴിഞ്ഞ വര്‍ഷം തേങ്ങയ്ക്ക് കിലോഗ്രാമിന് 45 രൂപ വരെ ലഭിച്ച കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ശരാശരി 24 - 26 രൂപ മാത്രംമാണ്. പണിക്കൂലിയും തെങ്ങുകയറ്റക്കൂലിയും നല്‍കാനുള്ള തുക പോലും തേങ്ങ വിറ്റാല്‍ കിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തമിഴ്‌നാടന്‍ തേങ്ങയുടെ കൊപ്രയില്‍ നിന്ന് 35 - 45% ശതമാനം വെളിച്ചെണ്ണ മാത്രമെ ലഭിക്കൂ. അതുകൊണ്ടുതന്നെ അവ വീടുകളിലെ നിത്യോപയോഗത്തിനാണ് ഉപയോഗിക്കുന്നത്. അതാകട്ടെ, കോടികളുടെ വിപണിയാണ്. കിലോഗ്രാമിന് ഏകദേശം 20 രൂപ നല്‍കിയാണ് കച്ചവടക്കാര്‍ തമിഴ്‌നാടന്‍ തേങ്ങ വാങ്ങുന്നത്.
നിലവില്‍, 25.71 രൂപയാണ് ഒരു കിലോഗ്രാം തേങ്ങയുടെ താങ്ങുവില. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ജനുവരിയിലാണ് താങ്ങുവില പ്രഖ്യാപിച്ചത്. ഇനി അടുത്ത വര്‍ഷമേ താങ്ങുവില പരിഷ്‌ക്കരിക്കാന്‍ സാധ്യതയുള്ളൂ. താങ്ങുവില 30 രൂപയായെങ്കിലും ഉയര്‍ത്തിയില്ലെങ്കില്‍ വന്‍ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഈ പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെ രക്ഷക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങേണ്ടിവരും.
https://www.facebook.com/Malayalivartha