കേരളത്തിലെ കരിക്കിന് വിദേശരാജ്യങ്ങളില്‍ പ്രീയമേറുന്നു

രുചിയും മധുരവും കൂടുതലുള്ള കേരളത്തിലെ കരിക്കിന് വിദേശ വിപണിയില്‍ പ്രിയം കൂടുന്നു. ഒമാന്‍, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില. കര്‍ഷകരില്‍നിന്നും നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസിങ്ങും പാക്കിങ്ങും കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്. പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതില്‍ അധികവും. ആഴ്ചയില്‍ 1500ഓളം കരിക്കുകളാണ് കയറ്റി അയയ്ക്കുന്നത്.
എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളെ ലക്ഷ്യംവച്ചാണ് നീങ്ങുന്നത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് വില കൂടിയതും ഉത്പാദകര്‍ വലിയ വില പ്രതീക്ഷിച്ച് തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയതുമാണ് കരിക്കിന്റെ ലഭ്യത കുറയാന്‍ കാരണം. കരിക്കിന് സാധാരണ കടകളില്‍ നിലവില്‍ 40 രൂപയോളമാണ് വില.
നിലവില്‍ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാര്‍ ആശ്രയിക്കുന്നത്. ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാള്‍ ഉത്പാദന ചെലവും മറ്റും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കുറവായതാണ് ഇവിടെ വില കുറയാനുള്ള പ്രധാന കാരണം. വിദേശത്ത് നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നുണ്ടെങ്കിലും കരിക്ക് കിട്ടാനില്ലാത്തതിനാല്‍ ഓര്‍ഡറുകള്‍ എടുക്കാറില്ലെന്ന് കരിക്ക് കയറ്റുമതി ചെയ്യുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha