പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് നടപടികള്‍

കൊല്‍ക്കത്ത : സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം മുതല്‍ രാജ്യത്ത് പണപ്പെരുപ്പം തടയാനാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു. അത് വഴി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ബോര്‍ഡ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ചില പുതിയ നയങ്ങള്‍ അതിനായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ 7.5 ആണ്. ഇത് കുറക്കാനുളള നയങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുളളത്. പണപ്പെരുപ്പത്തില്‍ കുറവ് വരുമ്പോള്‍ അത് വളര്‍ച്ചാനിരക്ക് മെച്ചപ്പെടുത്തും. 8.5 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 6.5 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഇത് യഥാക്രമം5.5,5.3 എന്ന നിരക്കിലേക്കും താഴ്‌ന്നു. അതേസമയം ഒക്‌ടോബറിലെ പണപ്പെരുപ്പ നിരക്ക് 7.45 ശതമാനത്തില്‍ നിന്ന് 7.5 ആയി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് 6.5ലെത്തിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 30ലെ നയപ്രഖ്യാപന വേളയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വ്യത്യാസപ്പെടുത്തിയിരുന്നില്ല. ഇത് എട്ട് ശതമാനമായി നിലനിര്‍ത്തുകയായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നായിരുന്നു ധനകാര്യമന്ത്രാലയത്തിന്റെയും നിലപാട്. അതേസമയം ജനുവരി,മാര്‍ച്ച് പാദങ്ങളില്‍ ഇതില്‍ ഇളവ് വരുത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വളരെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് നടപ്പാകുമെന്ന് കരുതാനാകില്ല. പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തെലത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നിലപാട്. നേരിട്ട് പണമിടപാടുകള്‍ നടത്താനുളള സര്‍ക്കാര്‍ നയം പണപ്പെരുപ്പനിരക്കിനെ ബാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി സുബ്ബറാവു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയെക്കാള്‍ ഏറെ മോശമാണ് പശ്ചിമബംഗാളിലെ പൊതു ഖജനാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha