പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവിലയിലും വര്‍ദ്ധനവ്... ആറു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഈ വര്‍ദ്ധനവ്, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനവിനു പിന്നാലെയാണ് സ്വര്‍ണവിലയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നത്, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവിലയിലും വര്‍ദ്ധനവ്... ആറു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഈ വര്‍ദ്ധനവ്, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനവിനു പിന്നാലെയാണ് സ്വര്‍ണവിലയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നത്, സാധാരണക്കാര്‍ നെട്ടോട്ടത്തിലാണ്.
സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4810 രൂപയായി.
ഒരു പവന്‍ സ്വര്‍ണ വിലയില്‍ 360 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ പവന് 38480 രൂപയായി ഉയര്‍ന്നു. 18 ക്യാരറ്റ് സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 35 രൂപയുടെ വര്‍ധനവുണ്ടായി.
മാര്‍ച്ച് 25നാണ് സ്വര്‍ണവില അവസാനമായി കൂടിയത്. മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതിരുന്നു . 28, 29,30 ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നത്തെ വില ഗ്രാമിന് 100 രൂപയാണ്. വെള്ളിക്ക് വില 72 രൂപയാണ്. ഈ വിലകളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റം വന്നിട്ടില്ല.
എന്നാല്‍ കഴിഞ്ഞ മാസം സ്വര്‍ണം പവന് 40,000 രൂപ കടന്നിരുന്നു. മാര്‍ച്ച് 9 നായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായിട്ടാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.വര്‍ഷങ്ങള്‍ കഴിഞ്ഞാലും മൂല്യം വര്‍ദ്ധിക്കുമെന്നതിനാല്‍ മിക്കവാറും പേര്‍ ഇക്കാലത്ത് സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാറുണ്ട്.
"
https://www.facebook.com/Malayalivartha