സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപ വര്‍ദ്ധിച്ചു. പവന് 38,480 രൂപയിലും, ഗ്രാമിന് 4,810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം ആദ്യം മുതല്‍ സ്വര്‍ണവില വര്‍ദ്ധിക്കുകയാണ്. മൂന്നു ദിവസത്തില്‍ പവന് 480 രൂപയാണ് കൂടിയത്. 38,000 രൂപയിലാണ് സ്വര്‍ണം മാസം തുടങ്ങിയത്.
. ഓഹരി വിപണികള്‍ അസ്ഥിരമായതോടെ സ്വര്‍ണത്തിലേക്ക് നിക്ഷേപ ശ്രദ്ധ മാറുന്നുണ്ട്. വിപണികള്‍ തുടര്‍ന്നും ഇടിഞ്ഞാല്‍ സ്വര്‍ണത്തിന് ആവശ്യകത വര്‍ദ്ധിക്കും. ഇതു സ്വര്‍ണവില വീണ്ടും കുതിക്കാന്‍ ഇടയാക്കും.
ആഗോള വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു നിലവില്‍ പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.
ഈമാസം 25- ന് സ്വര്‍ണവില മാസത്തെ ഉയര്‍ന്ന നിരക്കായ 38,320ലെത്തിയിരുന്നു. ഇതിനുശേഷം സ്വര്‍ണവില അസ്ഥിരമാണ്. മേയ് 18ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് കഴിഞ്ഞ മാസത്തെ താഴ്ന്ന നിലവാരം.
"
https://www.facebook.com/Malayalivartha