സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 160 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞുനിന്നിരുന്ന സ്വര്‍ണവില ഇന്ന് കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 38,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില.
സ്വര്‍ണം വില്‍ക്കാനുദ്ദേശിക്കുന്നവര്‍ക്ക് വിപണിവില വര്‍ദ്ധിച്ചത് നേട്ടമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
4765 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.
"
https://www.facebook.com/Malayalivartha