സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്..... പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്..... പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ. ഗ്രാമിന് 75 താഴ്ന്ന് 4,685 രൂപയിലാണ് വ്യാപാരം നടക്കുന്നത് പവന് 37,480 രൂപയിലെത്തി.
ബുധനാഴ്ച 38,080 രൂപയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 38,480 രൂപ ജൂലൈ അഞ്ചിന് രേഖപ്പെടുത്തിയിരുന്നു.
ജൂലൈ ഒന്നിന് രാവിലെ പവന്‍ വില 38,280 രൂപയും ഉച്ചക്ക് ശേഷം 38,080 രൂപയുമായിരുന്നു.
തുടര്‍ന്ന് രണ്ടാം തീയതി രാവിലെ വില 38,400ലേക്ക് ഉയരുകയും ഉച്ചക്ക് ശേഷം 200 രൂപ കുറഞ്ഞ് 38,200 രൂപയിലുമെത്തി. ഈ വില മൂന്നാം തീയതി തുടര്‍ന്നെങ്കിലും നാലാം തീയതി 38,400ലേക്ക് വീണ്ടും ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha