സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി.
ജൂലൈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നാണ് ഇന്ന് വില വര്‍ധനയുണ്ടായത്. രണ്ടു ദിവസത്തിനിടെ പവന് 1,000 രൂപ താഴ്ന്ന ശേഷം വെള്ളിയാഴ്ച വില മാറാതെ നില്‍ക്കുകയായിരുന്നു.
അതേസമയം ഇന്ത്യയില്‍ സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് സ്വര്‍ണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായി. ഈ മാസം പൊതുവെ സ്വര്‍ണ്ണത്തിനു വില ഉയര്‍ന്ന സാഹചര്യമാണ് കണ്ടുവന്നത്.
ഇന്ത്യയിലെ ഭൂരിഭാഗം സ്വര്‍ണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വിലയാണ് സ്വര്‍ണ്ണത്തിന്റെ ലോഹമൂല്യം തീര്‍ച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാവുന്നത്. ലണ്ടന്‍ ബുള്ളിയന്‍ വിപണിയിലാണ് സ്‌പോട്ട് വില നിശ്ചയിക്കുന്നത്. ചില വ്യവസ്ഥകള്‍ കാരണം സ്‌പോട്ട് വില ഉയരുകയാണെങ്കില്‍, സ്വര്‍ണ്ണത്തിന്റെ വിലയും ഉയര്‍ന്നേക്കും.
https://www.facebook.com/Malayalivartha