തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയായിരുന്നു കൂടിയത്.
37,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ദ്ധനവാണ് ശനിയാഴ്ച ഉണ്ടായത്. ഇതോടെ വില 4695 രൂപയിലെത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
"
https://www.facebook.com/Malayalivartha