സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്....പവന് 80 രൂപ കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിനവും കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 80 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 37,440 രൂപയായിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 63 രൂപയാണ്. ദേശീയതലത്തിലും സ്വര്‍ണവിലയില്‍ ബുധനാഴ്ച കുറവുണ്ടായി.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 46,800 രൂപയില്‍ നിന്ന് 10 രൂപ കുറഞ്ഞ് 46,790 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,054 രൂപയില്‍ നിന്ന് 51,050 രൂപയായി.
https://www.facebook.com/Malayalivartha