സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...പവന് 400 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 37,520 രൂപയായി. ഇന്നലെ 320 രൂപ വര്‍ദ്ധിച്ചിരുന്നു.
ഗ്രാമിന് 50 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4690 രൂപയായി. ജൂലൈ 21ന് സ്വര്‍ണത്തിന് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. 36,800 രൂപയാണ് അന്നത്തെ വില.
തൊട്ടുപിന്നാലെ അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി 720 രൂപയാണ് പവന് വര്‍ധിച്ചത്. ഓരോ ദിവസത്തെയും അന്താരാഷ്ട്രവിലയും ബാങ്ക് നിരക്കുകളും മുംബൈ നിരക്കും പരിഗണിച്ച് രൂപയുടെ വിനിമയനിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വര്‍ണവില നിശ്ചയിക്കാറുള്ളത്.
"
https://www.facebook.com/Malayalivartha