സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു... പവന് ഇന്ന് 800 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു... പവന് ഇന്ന് 800 രൂപയുടെ വര്‍ദ്ധനവ്. ഏഴ് ദിവസത്തിന് മുമ്പുള്ള ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തി. സ്വര്‍ണ വില ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വിപണി നിലവാരം.
അതേസമയം, ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തുടരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. എങ്കിലും അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന് അവര്‍ സൂചിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46120 രൂപയാണ്. 800 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 100 രൂപ കൂടി 5765 രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് ഇത്രയും വില വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. നേരിയ തോതില്‍ വില വര്‍ധനവിന് സാധ്യതയുണ്ട് എന്നായിരുന്നു വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്.
അതേസമയം അമേരിക്കയിലെ വിപണി സാഹചര്യം മാറിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്. പലിശ നിരക്ക് അടുത്ത വര്‍ഷം കുറയ്ക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഡോളര്‍ സൂചിക കുത്തനെ ഇടിഞ്ഞു. 104ല്‍ നിന്ന് 102ലേക്ക് സൂചിക ഇടിഞ്ഞു. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം കൂടി. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും വര്‍ധിച്ചിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha

























