ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കമാകും... മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ കളിയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ കളിക്കും. എഫ്‌സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി.
സ്‌പോൺസർമാരില്ലാത്തതിനാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്‌തംബറിലാണ് സീസൺ ആരംഭിക്കേണ്ടിയിരുന്നത്. ആകെ 14 ടീമുകൾ പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























