സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... സ്വര്‍ണവില വീണ്ടും പവന് 46000ല്‍ താഴെ എത്തി. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞ് 45840 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5730 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്ന ട്രെന്‍ഡിലായിരുന്നു.
സ്വര്‍ണവില ഡിസംബര്‍ 13ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45320 രൂപയിലെത്തി. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായി . ഡിസംബര്‍ 14ന് ഒറ്റയടിക്ക് 800 രൂപ വര്‍ദ്ധനവുണ്ടായി. ഡിസംബര്‍ 15ന് 80 രൂപ കൂടി വര്‍ദ്ധിച്ചു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണവില പവന് 880 രൂപയാണ് കൂടിയത്.സംസ്ഥാനത്ത് വിവാഹ സീസണായതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുതലാണ്. ഓണസീസണായ ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണം വില്‍ക്കുന്നത് ഡിംസബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്.
ചിങ്ങ മാസം കഴിഞ്ഞാല്‍ സംസ്ഥാനത്ത് കൂടുതല്‍ വിവാഹങ്ങളും മറ്റ് ശുഭകരമായ ചടങ്ങുകളും ഈ സമയങ്ങളിലാണ് നടക്കാറുള്ളത്.
https://www.facebook.com/Malayalivartha

























