സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 45,920 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ചാണ് 45,920 രൂപയിലാണ് സ്വര്‍ണ വില എത്തിയത്.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയിലാണ് ഇന്നലെ രേഖപ്പെടുത്തിയ വില. ചൊവ്വാഴ്ചയും ഇതേ നിലവാരത്തിലാണ് സ്വര്‍ണം.ഈ മാസം തുടക്കത്തില്‍ ആരംഭിച്ച വര്‍ദ്ധനവ് ഡിസംബര്‍ നാലിന് ഏറ്റവും ഉയര്‍ന്ന് നിരക്കില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതു കുറയുന്നതാണ് കണ്ടത്.
ശനിയാഴ്ച(17122023) പവന് 360 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിച്ചത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha

























