കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവില്ല. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന്റെ വില 75,200 രൂപയായാണ് ഉയര്‍ന്നത്. 160 രൂപയുടെ വില വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്.
ഗ്രാമിന്റെ വിലയില്‍ 20 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വര്‍ധിച്ചത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 3,380 ഡോളറായി ഉയര്‍ന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 3,443.30 ഡോളറായാണ് വില ഉയര്‍ന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.
എക്കാലത്തെയും ഉയര്‍ന്ന വിലയായ പവന് 75,040 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ത്യക്കുള്ള തീരുവ കഴിഞ്ഞ ദിവസം ഡോണാള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. 50 ശതമാനമായാണ് തീരുവ വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha