സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 560 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. 75,760 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. ഗ്രാമിന്റെ വില 70 രൂപയാണ് ഉയര്‍ന്നത്. 9470 രൂപയായാണ് വില ഉയര്‍ന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 3,386.30 ഡോളറായി. ജൂലൈ 23ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നു. പവന്റെ വില 75,200 രൂപയായാണ് ഉയര്‍ന്നത്. 160 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വര്‍ധിച്ചത്. ഡോണാള്‍ഡ് ട്രംപിന്റെ തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ക്രമാനുഗതമായി സ്വര്‍ണവില വര്‍ധിച്ചിരുന്നു.
https://www.facebook.com/Malayalivartha