സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല... പവന് 75,560 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും ഇന്നലെ വില താഴേക്ക് എത്തിയിരുന്നെങ്കിലും നേരിയ ഇടിവിവാണ് ഉണ്ടായത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാല്‍ ലക്ഷത്തിന് മുകളില്‍ തന്നെയാണ്.
ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും.
വിപണിയില്‍, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9445 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7755 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6035 ആണ്.
അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 125 രൂപയാണ്.
https://www.facebook.com/Malayalivartha