സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 74,360 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണനിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 75,000ത്തിന് താഴെയെത്തിയിരുന്നു.
ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.റെക്കോര്‍ഡ് വിലയായ 75,760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്.
വിപണിയില്‍, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7630 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 5940 ആണ്.
അതേസമയം വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.
"
https://www.facebook.com/Malayalivartha