സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നനിലയില്‍... പവന് 76,960 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. 76000 വും കടന്നാണ് സ്വര്‍ണം വിപണി കീഴടക്കിയിരിക്കുന്നത്. 76,960 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം മാത്രം 1200 രൂപയുടെ കുതിപ്പാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. 9,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.
വിവാഹ സീസണായതിനാല്‍ സ്വര്‍ണവിലയിലെ ഈ വര്‍ദ്ധനവ് സാധാരണക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ ജിഎസ്ടിയും (3%), ഹോള്‍മാര്‍ക്ക് ചാര്‍ജും (53.10 രൂപ), പണിക്കൂലിയും (3 മുതല്‍ 35% വരെ) ചേര്‍ത്ത് ഏകദേശം 80,000ത്തിനും മുകളില്‍ നല്‍കണം
"
https://www.facebook.com/Malayalivartha