സ്വര്‍ണവില ആദ്യമായി 80,000 കടന്നു.... പവന് 1000 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവില ആദ്യമായി 80,000 കടന്നു. ഇന്ന് പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 80,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഗ്രാമിന് ആനുപാതികമായി 125 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 10,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ പവന് 80 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും വര്‍ദ്ധിച്ചു. 400 രൂപ വര്‍ധിച്ച് 79,880 രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കാണാനായത്. ഈ മാസമാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 80,000 കടന്നത്.
"
https://www.facebook.com/Malayalivartha