സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 10,200 രൂപയായാണ് വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 560 രൂപയുടേയും വര്‍ധനയുണ്ടായി. 81,600 രൂപയായാണ് വില വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബര്‍ 10ാം തീയതി സ്വര്‍ണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്ന് 8375 രൂപയിലേക്ക് എത്തി.
അതേസമയം വെള്ളിവിലയിലും നേരിയ വര്‍ധന രേഖപ്പെടുത്തി. അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണവില ഉയരുന്നത്.
2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha