സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 10,190 രൂപയും പവന് 81,520 രൂപയുമാണ് വില. സെപ്റ്റംബര്‍ 9ന് ആണ് സ്വര്‍ണവില ഗ്രാമിന് 10,000 കടന്നത്. 9705 രൂപയ്ക്ക് ആണ് ഈ മാസം വ്യാപാരം ആരംഭിച്ചിരുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ റെക്കോര്‍ഡ് വര്‍ദ്ധനവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില താഴേയ്ക്ക് ഇറങ്ങിയിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 143 രൂപയും കിലോഗ്രാമിന് 1,43,000 രൂപയുമാണ്. അതേസമയം ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
"
https://www.facebook.com/Malayalivartha