സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ... പവന് 80 രൂപയുടെ കുറവ്

സ്വര്‍ണത്തിന് ഇന്ന് കേരളത്തിലെ ഒരുവിഭാഗം വ്യാപാരികള്‍ നേരിയ കുറവ് പ്രഖ്യാപിച്ചു. സുരേന്ദ്രന്‍ കൊടുവള്ളി, എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറച്ചത്.
ഇതോടെ പവന് 81,440 രൂപയും ഗ്രാമിന് 10,180 രൂപയുമായി. അതേസമയം, ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന എ.കെ.ജി.എസ്.എം.എയുടെ വിലയില്‍ മാറ്റമില്ല. 81,520 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച ഇരുവിഭാഗവും 10 രൂപ കുറച്ചിരുന്നു. 81,520 രൂപയായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു. വെള്ളിയാഴ്ചയാണ് സ്വര്‍ണം ഏറ്റവും ഉയരങ്ങളിലെത്തിയത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിരുന്നു. പവന് 560 രൂപ കൂടി 81,600 രൂപയായി.
2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























