സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 82000 കടന്ന് സ്വര്‍ണവില ഇന്ന് പവന് 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 10,260 രൂപയിലെത്തി.
ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. രാജ്യാന്തരവില ഔണ്‍സിന് 40 ഡോളര്‍ ഉയര്‍ന്ന് 3,687.07 എന്ന സര്‍വകാല ഉയരത്തിലെത്തി.
ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കാന്‍ 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ത്ത് 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപ കൊടുക്കണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണത്തിന് സര്‍വകാല റെക്കോഡ് വിലയാണ്.
ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 11,193 രൂപയും, പവന് 89,544 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,395 രൂപയും പവന് 67,160 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 144 രൂപയും കിലോഗ്രാമിന് 1,44,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് വര്‍ദ്ധിച്ചത്.
"
https://www.facebook.com/Malayalivartha


























