സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 10,205 രൂപയായാണ് വില വര്‍ധിച്ചത്. പവന് 120 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന്റെ വില 81,640 രൂപയായാണ് വില വര്‍ധിച്ചത്.
ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,646.23 ഡോളറില്‍ തുടരുകയാണ്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 3,678.9 ഡോളറായി കുറഞ്ഞു.
ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചുവെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെയാണ് സ്വര്‍ണവില ഉയരാതിരുന്നത്. 2025ല്‍ ഇനിയും പലിശനിരക്ക് കുറക്കലുണ്ടാവുമെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha






















