സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 600 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന്റെ വില 75 രൂപ വര്‍ധിച്ച് 10,280 രൂപയായി ഉയര്‍ന്നു. പവന് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപയായി ഉയര്‍ന്നു.
18കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ വര്‍ധിച്ച് 8440 രൂപയായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി.40 ഡോളറിന്റെ വര്‍ധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില ഉയര്‍ന്നത്.
എന്നാല്‍, ലാഭമെടുക്ക് ശക്തമായതും യു.എസില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം മൂലം ഇനി നിരക്ക് കുറക്കലിനുള്ള സാധ്യത വിരളമാണെന്ന നിക്ഷേപകരുടെ വിലയിരുത്തലും സ്വര്‍ണവിലയെ സ്വാധീനിച്ചു.
അതേസമയം, എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല.
"
https://www.facebook.com/Malayalivartha